പയ്യന്നൂർ: മാതമംഗലത്ത് പടക്കവ്യാപാര സ്ഥാപനത്തിനു തീപിടിച്ച് വ്യാപക നാശനഷ്ടം. മെയിൻ റോഡിലെ ലക്ഷ്മി പടക്ക വ്യാപാര സ്ഥാപനത്തിലാണ് ഞായർ ഉച്ചയ്ക്ക് 12 മണിയോടെ തീപിടിത്തമുണ്ടായത്.[www.malabarflash.com]
സ്ഥാപനം പ്രവർത്തിച്ചിരുന്ന മൂന്നുനില കെട്ടിടത്തിന്റെ താഴത്തെ നില പൂർണമായും കത്തിനശിച്ചു. കടയുടെ പുറത്തു നിർത്തിയിട്ടിരുന്ന ബൈക്കിനും തീപിടിച്ചു.
കടയിൽ ഉണ്ടായിരുന്നവർ പുറത്തേക്ക് ഓടിയതും അടുത്ത കെട്ടിടത്തിലേക്കു തീ പടരാതിരുന്നതും കാരണമാണ് വൻ ദുരന്തം ഒഴിവായത്.
കടയിൽ ഉണ്ടായിരുന്നവർ പുറത്തേക്ക് ഓടിയതും അടുത്ത കെട്ടിടത്തിലേക്കു തീ പടരാതിരുന്നതും കാരണമാണ് വൻ ദുരന്തം ഒഴിവായത്.
പയ്യന്നൂരിൽനിന്നെത്തിയ അഗ്നിശമനസേനാംഗങ്ങളും നാട്ടുകാരും ചേർന്നാണ് തീ നിയന്ത്രണവിധേയമാക്കിയത്. ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു. ഷോർട്ട് സർക്യൂട്ട് ആകാം തീപിടിത്തത്തിനു പിന്നിലെന്നാണ് പ്രാഥമിക നിഗമനം.
No comments:
Post a Comment