കളനാട്: എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡണ്ടും, സാമൂഹ്യ സാംസ്‌കാരിക ജീവകാരുണ്യ പ്രവര്‍ത്തകനും, പ്രമുഖ വ്യവസായിയുമായ കളനാട്ടെ ഖത്തര്‍ ഇബ്രാഹിം ഹാജി (70) അന്തരിച്ചു. ചൊവ്വാഴ്ച വൈകിട്ട് ആറു മണിയോടെ ദേളി സഅദിയ്യ ആശുപത്രിയിലായിരുന്നു അന്ത്യം.[www.malabarflash.com]
മുസ്ലിം ലീഗ് ജില്ലാ കൗണ്‍സില്‍ അംഗമായിരുന്നു. ദീര്‍ഘകാലം കളനാട് മുസ്ലിം ജമാഅത്ത് പ്രസിഡണ്ട് സ്ഥാനവും അലങ്കരിച്ചിരുന്നു.
കളനാട് ഹൈദ്രോസ് ജമാഅത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മാനേജറായിരുന്നു. എസ്എംഎഫ് ജില്ലാ ഭാരവാഹി കൂടിയായിരുന്നു ഇബ്രാഹിം ഹാജി. സി.എം ഉസ്താദ് ഇസ്ലാമിക് അക്കാദമി ചെയര്‍മാന്‍ സ്ഥാനവും വഹിച്ചിരുന്നു.
ഒരു വര്‍ഷത്തോളമായി അസുഖത്തെ തുടര്‍ന്ന് വീട്ടില്‍ വിശ്രമത്തിലായിരുന്നു ഖത്തര്‍ ഇബ്രാഹിം ഹാജി. മൂന്നു ദിവസം മുമ്പ് അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ദേളി സഅദിയ്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ഭാര്യ: ആമിന ഹജ്ജുമ്മ.മക്കള്‍: അബ്ദുല്‍ ലത്വീഫ് (ഖത്തര്‍), അബ്ദുല്‍ ഖാദര്‍ (ഖത്തര്‍), ഖദീജ, മൈമൂന, സഫിയ, സമീറ, സുമയ്യ. മരുമക്കള്‍: കുബ് റ കട്ടക്കാല്‍, ഫരീദ പരയങ്ങാനം, ഖാദര്‍ കല്ലട്ര (കൂളിക്കുന്ന്), ഹനീഫ് അബൂബക്കര്‍ (കളനാട്), നാസര്‍ (കാഞ്ഞങ്ങാട്), ഷാനവാസ് പാദൂര്‍ (ജില്ലാ പഞ്ചായത്ത് അംഗം).

No comments:
Post a Comment