ലഖ്‌നൗ: തിളച്ചു കൊണ്ടിരുന്ന പഞ്ചസാരലായനിയില്‍ വീണ് മൂന്നുവയസ്സുകാരി മരിച്ചു. ഉത്തര്‍ പ്രദേശിലെ നാസിക്കിലാണ് സംഭവം.[www.malabarflash.com]
പഞ്ചാവതി സ്വദേശിനിയായ സ്വര സ്വര പ്രവീണ്‍ ഷിരോഡെയാണ് മരിച്ചത്. ഗുലാബ് ജാമുന്‍ ഉണ്ടാക്കാനായി തിളപ്പിച്ച പഞ്ചസാര ലായനിയില്‍ കുട്ടി വീഴുകയായിരുന്നു.
കാറ്ററിങ് ജോലി ചെയ്യുന്നവരാണ് കുട്ടിയുടെ കുടുംബാംഗങ്ങള്‍. ഓര്‍ഡര്‍ അനുസരിച്ച് ഗുലാബ് ജാമുന്‍ ഉണ്ടാക്കാനായി തിളപ്പിച്ചതായിരുന്നു പഞ്ചസാര ലായനി.
കളിക്കുന്നതിനിടെ ലായനി തിളച്ചു കൊണ്ടിരുന്ന അലുമിനിയം പാത്രത്തിലേക്ക് കുട്ടി വീഴുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ കുട്ടിയെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്ന് പഞ്ചാവതി പോലീസ് സ്‌റ്റേഷന്‍ അധികൃതര്‍ പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റര്‍ ചെയ്തതായും അധികൃതര്‍ അറിയിച്ചു.
No comments:
Post a Comment