പാലാ: വിദ്യാർഥികളെ കേന്ദ്രീകരിച്ച് വീസതട്ടിപ്പു നടത്തിവന്നസംഘം പാലാ പോലീസിന്റെ പിടിയിലായി. ഖത്തറിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന പാലാ സ്വദേശികളായ വിദ്യാർഥികളുടെ പരാതിയെത്തുടർന്നാണ് പത്തനംതിട്ട അത്തിക്കയം പുലിപ്പാറ വീട്ടിൽ സാമുവൽ രാജു, ചേർത്തല സ്വദേശി രാജേഷ്, തമിഴ്നാട് സ്വദേശി വേൽമുരുകൻ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.[www.malabarflash.com]
പാലാ സ്റ്റേഷനിൽ മാത്രം ഇരുപതോളം പരാതികളാണ് ഇവർക്കെതിരേയുള്ളത്. 20 ലക്ഷത്തോളം രൂപ പാലായിൽ നിന്നു മാത്രം തട്ടിയെടുത്തിട്ടുണ്ട്. സമീപ ജില്ലകളിലും നിരവധിപേർ തട്ടിപ്പിനിരയായതായി ചോദ്യം ചെയ്യലിൽ ഇവർ സമ്മതിച്ചതായി പോലീസ് പറഞ്ഞു.
പാലായിലെ വിവിധ ടെക്നിക്കൽ കോഴ്സുകൾ പഠിക്കുന്ന വിദ്യാർഥികൾക്ക് പഠനശേഷം ഖത്തറിൽ ജോലിവാങ്ങിത്തരുമെന്നും വിദേശത്തുള്ള ഒരു പ്രമുഖ കന്പിനിയുമായി ബന്ധമുള്ള ചേർത്തല വാരനാട് സ്വദേശി സുജിത്തിനു പണം നല്കണമെന്നും ഇവർ വിദ്യാർഥികളെ പറഞ്ഞു വിശ്വസിപ്പിച്ചു. ഇത്തരത്തിൽ വാങ്ങിയതുക ഡൽഹികേന്ദ്രമായി പ്രവർത്തിക്കുന്ന സുജിത്തിന്റെ അക്കൗണ്ടിൽ നിക്ഷേപിച്ചുവെന്നാണ് പിടിയിലായവർ പോലീസിനോട് പറഞ്ഞത്.
തട്ടിപ്പ് സംഘവുമായി ബന്ധമുള്ള പള്ളിക്കത്തോട് സ്വദേശി ജോണിയെയും പോലീസ് തിരയുന്നുണ്ട്. ജോണിയാണ് പാലായിലെ ഇടനിലക്കാരൻ. വീസയ്ക്കായി പണം നല്കിയ ചിലർ ഖത്തറിലുള്ള കന്പിനിയുമായി ബന്ധപ്പെട്ടപ്പോൾ സുജിത്ത് എന്നയാളെ അറിയില്ലെന്നായിരുന്നു മറുപടി. ഇതേത്തുടർന്നാണ് ഇവർ പാലാ പോലീസ് സ്റ്റേഷനിൽ പരാതിയുമായി എത്തിയത്.

No comments:
Post a Comment