മൂന്നാര്‍: താഴ്ന്ന് കിടന്ന 11 കെ.വി വൈദ്യുതി ലൈനില്‍ നിന്നും ഷോക്കേറ്റ് കാസര്‍കോട് കീഴൂര്‍ സ്വദേശി മരിച്ചു. കീഴൂരിലെ സുബൈര്‍- സൗറ ദമ്പതികളുടെ മകന്‍ അബ്ദുല്ല (37) ആണ് മരിച്ചത്.[www.malabarflash.com]
സ്റ്റേഡിയത്തില്‍ നടക്കുന്ന മൂന്നാര്‍ ഫെസ്റ്റിന്റെ ഭാഗമായി ബോര്‍ഡ് സ്ഥാപിക്കുന്നതിനിടയില്‍ ഇരുമ്പ് പൈപ്പ് താഴ്ന്നുകിടന്ന വൈദ്യുതി ലൈനില്‍ തട്ടുകയായിരുന്നു.
ഷോക്കേറ്റ് തെറിച്ചുവീണ അബ്ദുള്ളയെ സഹ ജീവനക്കാര്‍ മൂന്നാര്‍ ഹൈറേഞ്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മാര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് നല്‍കും.
6.3 മീറ്റര്‍ ഉയര പരിധിയാണ് 11 കെ.വി ലൈന്‍ കടന്നു പോകുന്നതിന് നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍ അപകടം നടന്ന സ്ഥലത്ത് വൈദ്യുതി ലൈനിന്റെ ഉയരം 3.9 മീറ്റര്‍ മാത്രമാണ്. ഏപ്രില്‍ 10 മുതലാണ് പത്തനംതിട്ട ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ കമ്പനി മൂന്നാര്‍ ഫെസ്റ്റ് എന്ന പേരില്‍ സാഹസിക വിനോദങ്ങളും പ്രദര്‍ശന മേളയും ഗ്രൗണ്ടില്‍ തുടങ്ങിയത്. എന്നാല്‍ ഫെസ്റ്റിന് പഞ്ചായത്ത് അനുമതിയില്ലെന്നാണ് വിവരം.
മുട്ടത്തൊടിയിലെ താഹിറയാണ് ഭാര്യ. അഫ്ന (11) ഏക മകളാണ്. സഹോദരങ്ങള്‍: ഫൈസല്‍ (ഡ്രൈവര്‍), സമീര്‍ (ഓട്ടോ ഡ്രൈവര്‍), ഹനീഫ, ഷാഹിന. ബുധനാഴ്ച രാവിലെ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം കീഴൂരിലേക്ക് കൊണ്ടുവന്ന് പൊതുദര്‍ശനത്തിനു വെച്ച ശേഷം കീഴൂര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.
No comments:
Post a Comment