കൊച്ചി: ജീവനക്കാർ സമരം പ്രഖ്യാപിച്ചിട്ടുള്ളതിനാൽ ബുധനാഴ്ചയും വ്യാഴാഴ്ചയും രാജ്യത്തു ബാങ്കുകളുടെ പ്രവർത്തനം നിശ്ചലമാകും. സേവന, വേതന വ്യവസ്ഥകൾ പരിഷ്കരിക്കണമെന്നാവശ്യപ്പെട്ടു യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസിന്റെ ആഭിമുഖ്യത്തിലാണു 48 മണിക്കൂർ അഖിലേന്ത്യാ പണിമുടക്ക് നടത്തുന്നത്.[www.malabarflash.com]
സഹകരണബാങ്കുകൾ ഒഴികെയുള്ള എല്ലാ ബാങ്കുകളിലും പണിമുടക്കും. ബാങ്കിംഗ് മേഖലയിലെ ഒന്പതു യൂണിയനുകളും പണിമുടക്കിൽ പങ്കെടുക്കുന്നുണ്ടെന്നു എഐബിഒസി വക്താവ് പോൾ മുണ്ടാടൻ അറിയിച്ചു.
സഹകരണബാങ്കുകൾ ഒഴികെയുള്ള എല്ലാ ബാങ്കുകളിലും പണിമുടക്കും. ബാങ്കിംഗ് മേഖലയിലെ ഒന്പതു യൂണിയനുകളും പണിമുടക്കിൽ പങ്കെടുക്കുന്നുണ്ടെന്നു എഐബിഒസി വക്താവ് പോൾ മുണ്ടാടൻ അറിയിച്ചു.
No comments:
Post a Comment