Latest News

കണ്ണൂരിലെ കൊക്കയിൽ കമിതാക്കളുടെ മൃതദേഹങ്ങൾ ശരീരം കൂട്ടി കെട്ടിയ നിലയിൽ

കണ്ണൂര്‍:കണ്ണൂരിലെ ടൂറിസം കേന്ദ്രമായ കാഞ്ഞിരക്കൊല്ലി ശശിപ്പാറയില്‍ നിന്നും 200 അടി താഴ്ചയിലായി ഒരു യുവാവിന്റെയും യുവതിയുടെയും മൃതദേഹം കണ്ടെത്തി. പാപ്പിനിശ്ശേരി സ്വദേശികളായ കമല്‍ കുമാര്‍(22), അശ്വതി(20) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.[www.malabarflash.com] 

ചൊവ്വാഴ്ച ഉച്ചയോടുകൂടിയാണ് കെ.എല്‍.13 AD/6338 ബജാജ് പള്‍സര്‍ ബൈക്ക് കാഞ്ഞിരക്കൊല്ലിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് സംശയം തോന്നിയ നാട്ടുകാര്‍ പരിസരത്ത് തിരച്ചിൽ നടത്തിയപ്പോഴാണ് ശശി പാറയില്‍ 200 അടി താഴ്ചയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. 

കയർകൊണ്ട് രണ്ടുപേരുടെയും ശരീരങ്ങൾ കൂട്ടികെട്ടിയാണ് ഇവര്‍ ചാടിയതെന്ന് കരുതുന്നു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസും ഇരിട്ടിയില്‍ നിന്ന് ഫയര്‍ഫോഴ്സും എത്തിയാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്.

ഇരുവരെയും കാണാനില്ലെന്ന് കാണിച്ച് വീട്ടുകാര്‍ കഴിഞ്ഞ ദിവസം വളപട്ടണം പോലീസ് സ്റ്റേഷനിൽ പരാതി നല്‍കിയിരുന്നു. കല്ല്യാശ്ശേരി ആംസ്റ്റെക് ആര്‍ട്സ് ആന്റ് സയന്‍സ് കോളേജിലെ ബിരുദ വിദ്യാര്‍ഥിനിയാണ് മരിച്ച അശ്വതി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.