ലഖ്‌നൗ: സിനിമയുടെ ഷൂട്ടിങ്ങിനായി ബൈക്കില്‍ പോവുകയായിരുന്ന നടി കാറിടിച്ച് മരിച്ചു. ബോജ്പുരി നടി മനീഷ റായി (45) ആണ് മരിച്ചത്.[www,malabarflash.com]
ഉത്തര്‍പ്രദേശിലെ ബലിയയില്‍ വച്ചാണ് അപകടമുണ്ടായത്. തന്റെ സഹായിയായ സഞ്ജവ് മിശ്രയ്‌ക്കൊപ്പം പോവുകയായിരുന്ന മനീഷയുടെ ബൈക്കില്‍ ചിന്‍തൗനി ഗ്രാമത്തില്‍ വച്ച് ഒരു കാര്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ മനീഷ സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. സഞ്ജീവ് മിശ്രയ്ക്കും പരിക്കേറ്റിട്ടുണ്ട്.
എന്നാല്‍, ഇടിച്ച് കാര്‍ നിര്‍ത്താതെ പോയി. കാറിനുവേണ്ടി പോലീസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.
ഉജ്വല്‍ പാണ്‌ഡെയുടെ കൊഹാ ബാറാണ് മനീഷ അഭിനയിച്ച പ്രധാന ചിത്രം.

No comments:
Post a Comment