Latest News

9188 100 100; വെള്ളിയാഴ്ച മുതല്‍ ആംബുലന്‍സ് വിളിപ്പുറത്ത്‌

തിരുവനന്തപുരം: അപകടമുണ്ടായാല്‍ 9188 100 100 എന്ന നമ്പറിലേക്ക് വിളിക്കൂ. തൊട്ടടുത്തുള്ള ആംബുലന്‍സ് അപകടസ്ഥലത്തെത്തും.
റോഡപകടങ്ങളില്‍പ്പെടുന്നവര്‍ക്ക് കൈത്താങ്ങാകാന്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും കേരള പോലീസും ചേര്‍ന്നാണ് അത്യാധുനിക ട്രോമകെയര്‍ സംവിധാനം നടപ്പാക്കുന്നത്.[www.malabarflash.com]

രമേശ് കുമാര്‍ ഫൗണ്ടേഷന്‍ എന്ന സംഘടനയും പദ്ധതിയുമായി സഹകരിക്കുന്നുണ്ട്. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടരയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ പദ്ധതി ഉദ്ഘാടനം ചെയ്യും.

ആയിരത്തോളം ആംബുലന്‍സുകളാണ് ആദ്യഘട്ടത്തില്‍ പദ്ധതിയിലുള്ളത്. 9188 100 100ലേക്ക് വിളിച്ചാല്‍ തിരുവനന്തപുരത്തെ കണ്‍ട്രോള്‍ റൂമിലാണ് വിളിയെത്തുക. അവിടുള്ളവര്‍ അപകടസ്ഥലവും മറ്റുവിവരങ്ങളും മനസ്സിലാക്കി ഉടന്‍തന്നെ അടുത്തുള്ള ആംബുലന്‍സിന് വിവരം കൈമാറും.

പ്രത്യേക മൊബൈല്‍ ആപ്പും ഇതിനായി വികസിപ്പിക്കുന്നുണ്ട്. അതുവഴി വിവരം നല്കിയാല്‍ ആംബുലന്‍സ് ഡ്രൈവറുടെ മൊബൈലില്‍ അറിയിപ്പെത്തും. അപകടസ്ഥലത്തേക്കുള്ള വഴിയും ഡ്രൈവറുടെ മൊബൈലില്‍ ലഭിക്കും. ഏറ്റവും അടുത്ത ആശുപത്രിയിലാകും പരിക്കേറ്റയാളെ എത്തിക്കുക. പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ നോഡല്‍ ഓഫീസറുമുണ്ട്.

ഉദ്ഘാടനച്ചടങ്ങില്‍ പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയടക്കം ഉന്നതരും ഐ.എം.എ. ഭാരവാഹികളും പങ്കെടുക്കും.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.