Latest News

കർണാടകയിൽ പതിനായിരത്തോളം വ്യാജ തിരിച്ചറിയൽ കാർഡ് കണ്ടെത്തി

ബംഗളൂരു: കർണാടകയിൽ നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ പതിനായിരത്തോളം വ്യാജ തിരിച്ചറിയൽ കാർഡ് കണ്ടെത്തി.[www.malabarflash.com]

ബംഗളൂരുവിലെ ഒരു ഫ്ളാറ്റിൽനിന്നാണ് ഇത്രയധികം തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് കണ്ടെത്തിയത്. സംഭവത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ അന്വേഷണം തുടങ്ങി.

തിരിച്ചറിയൽ കാർഡുകളെ കൂടാതെ അഞ്ച് ലാപ്ടോപ്പുകളും ഒരു പ്രിന്‍ററും ഇവിടെനിന്നും കണ്ടെടുത്തതായും റിപ്പോർട്ടുകളുണ്ട്. അതേസമയം, രാജരാജേശ്വരി നഗർ മണ്ഡലത്തിലെ വോട്ടർമാരുടെ വ്യാജ തിരിച്ചറിയൽ കാർഡുകളാണ് കണ്ടെത്തിയിരിക്കുന്നതെന്നും ഇവിടെ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.

തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള കോണ്‍ഗ്രസിന്‍റെ ശ്രമമാണ് ഇതെന്നും കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറും പറഞ്ഞു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.