ഉദുമ: കോട്ടിക്കുളം കപ്പണക്കാല്‍ മുഹമ്മദന്‍സ് അസോസിയേഷന്‍ പതിനഞ്ചാം വാര്‍ഷികാഘോഷം കോട്ടിക്കുളം ജി.യു.പി സ്‌കൂളിന് മുന്‍വശം മാണിയില്‍ അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍ നഗറില്‍ സമസ്ത പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. കാപ്പില്‍ മുഹമ്മദ് പാഷ അധ്യക്ഷത വഹിച്ചു.[www.malabarflash.com]
അന്‍വര്‍ കപ്പണക്കാല്‍ സ്വാഗതം പറഞ്ഞു. ഇല്യാസ് കപ്പണക്കാല്‍ സംഘടന വിവരണം നടത്തി. രാത്രി എട്ടുമണിക്ക് ദഫ് മുട്ട്. തുടര്‍ന്ന് വഹാബ് നഈമി കൊല്ലം പ്രഭാഷണം നടത്തി. ഖാലിദ് ഹാജി കോട്ടിക്കുളം, അഡ്വ. ഹനീഫ കോട്ടിക്കുളം എന്നിവരെ ആദരിച്ചു.
അബ്ദുല്‍ അസീസ് അഷ്‌റഫി, മുഹമ്മദ് കുഞ്ഞി ഫൈസി, ഇസ്മയില്‍ കപ്പണക്കാല്‍, യു.കെ.മുഹമ്മദ് കുഞ്ഞി, പി.എം.കുഞ്ഞഹമ്മദ് മലാംകുന്ന് ,അബ്ദുല്‍ അസീസ് കാപ്പില്‍, ഹമീദ് ഹാജി മലാങ്കുന്ന്, ഉമറുല്‍ ഫാറൂഖ് നിസാമി, ഷരീഫ് കാപ്പില്‍, ഹക്കീം എസ്.പി സുബൈര്‍ മൗലവി, മുഹമ്മദലി മൗലവി, വി.പി മുഹമ്മദ് മൗലവി, ഷാഹുല്‍ ഹമീദ് ദാരിമി, സി.എച്ച് ബഷീര്‍, ഷാഫി ഹാജി പള്ളിക്കാല്‍, ഇഖ്ബാല്‍ കോട്ടിക്കുളം, റഫീഖ് അങ്കക്കളരി പ്രസംഗിച്ചു.
തിങ്കളാഴ്ച ഇ.പി അബൂബക്കര്‍ ഖാസിമി പ്രഭാഷണം നടത്തി. മുഹമ്മദലി ഉസ്താദ്, അബൂബക്കര്‍ മൗലവി എന്നിവരെ ആദരിച്ചു. ചൊവ്വാഴ്ച എട്ടുമണിക്ക് ദഫ്മുട്ട്. നൗഷാദ് ബാഖവി ചിറയില്‍ കീഴ് പ്രഭാഷണം നടത്തും. അബ്ദുല്‍ റഹ്മാന്‍, അബ്ദുല്‍ ഖാദര്‍ ഹാജി എന്നിവരെ ആദരിക്കും. ബുധനാഴ്ച വൈകിട്ട് നാലിന് സ്‌നേഹസംഗമം ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.എ മുഹമ്മദലി ഉദ്ഘാടനം ചെയ്യും. ബേക്കല്‍ എ.എസ്.പി വിശ്വാനന്ദന്‍ മുഖ്യാതിഥിയാകും. കൊപ്പല്‍ ചന്ദ്രശേഖരന്‍ മുഖ്യപ്രഭാഷണം നടത്തും.
രണ്ടിന് സിറാജുദ്ധീന്‍ ഖാസിമി പത്തനാപുരം മതപ്രഭാഷണം നടത്തും. മൂന്നിന് രാത്രി എട്ടു മണിക്ക് സമാപന സമ്മേളനം മുഹമ്മദ് റിസ്‌വി ഉസ്താദ് കാഞ്ഞങ്ങാട് ഉദ്ഘാടനം ചെയ്യും. കൂട്ടപ്രാര്‍ത്ഥനക്ക് അബ്ദുല്‍ അസീസ് അഷ്‌റഫി നേതൃത്വം നല്‍കും.
No comments:
Post a Comment