Latest News

പഴനിയിൽ വാഹനാപകടം; ഏഴ്​ മലയാളികൾ മരിച്ചു

ദി​ണ്ടി​ഗ​ൽ: തീർഥാടനത്തിന്​ പോയ കോട്ടയം മുണ്ടക്കയം സ്വദേശികളായ ഏഴുപേർ പഴനിയിൽ വാഹനാപകടത്തിൽ മരിച്ചു.[www.malabarflash.com]

കോ​രു​ത്തോ​ട് സ്വ​ദേ​ശി ശ​ശി, ഭാ​ര്യ വി​ജ​യ​മ്മ(60),ബന്ധു സു​രേ​ഷ് (52), ഭാ​ര്യ രേ​ഖ, മ​ക​ൻ മ​നു (27), അ​ഭി​ജി​ത് (14) സ​ജി​നി എ​ന്നി​വ​രാ​ണു മ​രി​ച്ച​ത്. അപകടത്തിൽ പരിക്കേറ്റ ആ​ദി​ത്യ​ൻ (12) അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്​.

ഇവർ സഞ്ചരിച്ചിരുന്ന വാൻ തമിഴ്​നാട്​ രജിസ്ട്രേഷനുള്ള ഒരു ലോറിയുമായി കൂട്ടിയിടിച്ചാണ്​ അപകടമുണ്ടായത്​.കോ​രു​ത്തോ​ടുള്ള രണ്ട്​ കുടുംബങ്ങളിലെ ഏഴ്​ അംഗങ്ങളാണ്​​ മ​രി​ച്ചത്. ര​ണ്ടു പേ​ർ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. പഴനി ആയക്കുടിയിൽ അർധരാത്രി 12 മണിയോടെയായിരുന്നു അപകടം. നാട്ടുകാരും ബന്ധുക്കളും സംഭവസ്ഥലത്തേക്ക്​ തിരിച്ചിട്ടുണ്ട്​.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.