Latest News

കോഴിക്കോട് വീട്ടമ്മ വെടിയേറ്റു മരിച്ചു

കോഴിക്കോട്: ചക്കിട്ടപാറയിൽ വീട്ടമ്മ വെടിയേറ്റു മരിച്ചു. ചക്കിട്ടപ്പാറ പഞ്ചായത്തിലെ പൂഴിത്തോട് മാവട്ടത്താണു സംഭവം. പള്ളിക്കാംകണ്ടി ചിത്രാംഗദന്റെ ഭാര്യ ഷൈജി (35) ആണ് മരിച്ചത്.[www.malabarflash.com] 

കൃഷിയിടത്തിൽനിന്നു മകനു ലഭിച്ച തോക്ക് പരിശോധിക്കുന്നതിനിടെ അബദ്ധത്തിൽ വെടിയേറ്റുവെന്നാണു പോലീസിനോടു പറഞ്ഞിരിക്കുന്നത്.

ഇന്നലെ അർധരാത്രിയാണു സംഭവം. മേഖലയിൽ കനത്ത കാറ്റും മഴയുമായതിനാൽ പുലർച്ചെയോടെയാണു സംഭവം പുറത്തറിയുന്നത്. പെരുവണ്ണാമൂഴി പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.