Latest News

ലോക മാതൃദിനത്തില്‍ അമ്മയെ കഴുത്തു ഞെരിച്ചു കൊന്ന മകന്‍ അറസ്റ്റില്‍

മട്ടന്നൂർ: ലോക മാതൃദിനത്തിൽ ഏകമകൻ അമ്മയെ കഴുത്തു ഞെരിച്ചു കൊന്നു. ചാവശ്ശേരി കട്ടേങ്കണ്ടം വയലാറമ്പിലെ കരിയാടൻ പാർവതി അമ്മയാണ് (86) മരിച്ചത്. ഏകമകൻ കെ.സതീശനെ (42) പോലീസ് അറസ്റ്റ് ചെയ്തു.[www.malabarflash.com] 

മദ്യലഹരിയിൽ അമ്മയോടു വഴക്കിട്ടു കൊലപ്പെടുത്തുകയായിരുന്നുവെന്നു പോലീസ് അറിയിച്ചു. ഞായറാഴ്ച വൈകിട്ട് നാലോടെയായിരുന്നു സംഭവം.

സംഭവത്തിനു ശേഷം സമീപത്തെ ബന്ധുവീട്ടിൽ പോയി അമ്മയെ കൊന്നതായി സതീശൻ തന്നെയാണ് അറിയിച്ചത്. അയൽവാസികൾ വീട്ടിലെത്തി നോക്കിയപ്പോഴാണ് പാർവതി അമ്മയെ മരിച്ച നിലയിൽ കാണ്ടെത്തിയത്. 

മട്ടന്നൂർ എസ്ഐ ശിവൻ ചോടോത്തും സംഘവും സ്ഥലത്തെത്തി സതീശനെ കസ്റ്റഡിയിലെടുത്തു മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളജിലേക്കു മാറ്റി.

രണ്ടു വർഷം മുൻപ് സതീശന്റെ ഭാര്യ നിഷ ആത്മഹത്യ ചെയ്തിരുന്നു. സതീശന്റെ രണ്ടു പെൺമക്കളും നിഷയുടെ ഇരിട്ടി പയ്യഞ്ചേരിയിലെ വീട്ടിലേക്കു താമസം മാറിയതിനു ശേഷം രണ്ടു വർഷത്തോളമായി സതീശനും അമ്മയും മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്. പാർവതി അമ്മയുടെ ഏകമകനാണ് സതീശൻ.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.