ഉദുമ: ഉദുമ പഞ്ചായത്ത് പതിനേഴാം വാർഡിൽ മഴക്കാല രോഗങ്ങൾക്കെതിരെ ബോധവൽക്കരണ സെമിനാറും ജാഗ്രതോത്സവവും നടത്തി. പഞ്ചായത്ത് പ്രസിഡന്റ് കെ. എ.മുഹമ്മദാലി ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം ചന്ദ്രൻ നാലാംവാതുക്കൽ അധ്യക്ഷത വഹിച്ചു.[www.malabarflash.com]
പരിസര ശുചീകരണം, മാലിന്യ നിർമാർജനം, ജൈവ അജൈവ മാലിന്യ സംസ്കരണം എന്നീ വിഷയങ്ങളെ പറ്റി ക്ലാസുകൾ സംഘടിപ്പിച്ചു.
കുട്ടികൾക്കായി വിവിധ മത്സരങ്ങളും നടത്തി ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ കെ. വി. ഗോപിനാഥ്, വൈസ് പ്രസിഡന്റ് ലക്ഷ്മി ബാലൻ, ഷറഫുദ്ദീൻ കാപ്പിൽ, അബ്ദുള്ള പാലക്കുന്ന്, സുമന തെക്കേക്കര, തൗസീഫ് കോട്ടിക്കുളം എന്നിവർ പ്രസംഗിച്ചു. .
No comments:
Post a Comment