Latest News

വാരാണാസിയില്‍ നിര്‍മാണത്തിലിരുന്ന മേല്‍പ്പാലം തകര്‍ന്ന് 16 മരണം

വാരാണാസി: ഉത്തര്‍പ്രദേശിലെ വാരാണാസിയില്‍ നിര്‍മാണത്തിലിരുന്ന മേല്‍പ്പാലം തകര്‍ന്ന് 16 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. [www.malabarflash.com]

വാരാണാസി റെയില്‍വേ സ്റ്റേഷന് സമീപം നിര്‍മിക്കുന്ന മേല്‍പ്പാലമാണ് തകര്‍ന്നു വീണത്. മരിച്ചവര്‍ക്ക് പുറമെ നിരവധി ആളുകള്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുന്നുന്നുണ്ട്. രക്ഷാപ്രവര്‍ത്തനത്തിനായി 250 ദുരന്ത നിവാരണ സേനാംഗങ്ങളെ(എന്‍ഡിആര്‍എഫ്) നിയോഗിച്ചിട്ടുണ്ട്.

രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കാന്‍ ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയേയും മന്ത്രി നീല്‍കാന്ത് തിവാരിയേയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അപകടസ്ഥലത്തേക്ക് അയച്ചു.

അപകടത്തില്‍ മരണപ്പെട്ടവര്‍ക്ക് അനുശോചനം അര്‍പ്പിക്കുന്നതിനൊപ്പം മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് രണ്ട് ലക്ഷം രൂപയും അടിയന്തര ധനസഹായം നല്‍കുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.