Latest News

കിണാവൂര്‍ മുച്ചിലോട്ട് ഭഗവതിക്ഷേത്രം പെരുങ്കളിയാട്ടം കലവറനിറച്ചു


നീലേശ്വരം: കിണാവൂര്‍ മുച്ചിലോട്ട് ഭഗവതിക്ഷേത്രം പെരുങ്കളിയാട്ട മഹോത്സവത്തിന് മുന്നോടിയായി കലവറനിറയ്ക്കല്‍ ഘോഷയാത്ര നടന്നു. മൂന്നുപതിറ്റാണ്ടുകള്‍ക്കുശേഷമാണ് ഇവിടെ പെരുങ്കളിയാട്ടം.

ചോയ്യങ്കോട് അയ്യപ്പഭജനമഠത്തില്‍നിന്ന് ചെറുവപ്പാടി ശ്രീധര്‍മശാസ്താ വനിതാ വാദ്യസംഘത്തിന്റെയും മുത്തുക്കുടകളുടെയും താലപ്പൊലിയുടെയും അകമ്പടിയോടെ നടന്ന കലവറഘോഷയാത്രയില്‍ നൂറുകണക്കിന് സ്ത്രീകള്‍ അണിനിരന്നു.

ശനിയാഴ്ച രാവിലെ കിണാവൂര്‍ അയ്യപ്പക്ഷേത്രം, കിരാതേശ്വരക്ഷേത്രം എന്നിവിടങ്ങളില്‍നിന്ന് ഘോഷയാത്രയായി ദീപവും തിരിയും എഴുന്നള്ളിച്ചുകൊണ്ടുവരുന്നതോടെ ചതുര്‍ദിന പെരുങ്കളിയാട്ടത്തിന് തുടക്കമാകും. തുടര്‍ന്നുള്ള എട്ട് രാപകലുകള്‍ കിണാവൂര്‍ ഗ്രാമത്തിന് ഉറക്കമില്ലാത്ത ദിനങ്ങളായിരിക്കും. 11ന് ഉച്ചയ്ക്ക് ഒരുമണിക്കാണ് തമ്പുരാട്ടിയായ മുച്ചിലോട്ട് ഭഗവതിയുടെ തിരുമുടി ഉയരുന്നത്.


 

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.