Latest News

അമാന ടയോട്ട ചെയർമാൻ വി.പി.കെ. അബ്ദുള്ളഹാജി നിര്യാതനായി

ഫറോക്ക്: അമാന ടയോട്ട ചെയർമാനും പ്രമുഖ പ്രവാസി വ്യവസായിയുമായിരുന്ന ഫാറൂഖ് കോളേജ് അണ്ടിക്കാടൻ കുഴി സറീന മൻസിലിൽ വി.പി.കെ അബ്​ദുല്ല ഹാജി (80) നിര്യാതനായി. വി.പി.കെ മോട്ടോർ പ്രൈവറ്റ് ലിമിറ്റഡ് ചെയർമാനാണ്.[www.malabarflash.com]

ഖത്തറിലെ ഐഡിയൽ ഇന്ത്യൻ സ്കൂൾ സ്ഥാപക ചെയർമാനായി പ്രവർത്തിച്ചിരുന്നു. സോസിൽ അഡ്വാൻസ്മെന്റ് ഫൗണ്ടേഷൻ ഓഫ് ഇന്ത്യ (സാഫി) സ്ഥാപിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചു. 1995-ൽ ഖത്തർ ഐഡിയൽ സിറ്റിസൺ അംഗീകാരം നൽകിയും  2004 ൽ നെഹ്റു പീസ് ഫൗണ്ടേഷൻ നെഹ്റു അവാർഡ് നൽകിയും  ആദരിച്ചിട്ടുണ്ട്.

ഭാര്യ: ഇ.കെ.പി. സുഹറാബി. മക്കൾ:  ഇ.കെ.പി. അബ്​ദുല്ലത്തിഫ്, ഇ.കെ.പി. അബ്​ദുൽ ജലീൽ, ഇ.കെ.പി. ഖാലിദ്, ഇ.കെ.പി. അബ്​ദുൽ ജബ്ബാർ,  ഇ.കെ.പി ഹിഷാം, ഇ.കെ.പി. ഹാഷിം, സാജിദ, ഹാരിഫ, ജമീല, ഷറീന,  ഷാഹിദ, സബീന, (എല്ലാവരും വി.പി.കെ. മോട്ടോഴ്സ് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടർമാർ).

മരുമക്കൾ: ഷാനവാസ്, ഫൈസൽ, ഖലീൽ, നിസാർ, സുഹൈൽ, ഷിഹാസ്, ഫൗസിയ, ജസീല, സുനിറ, ജീന, ഷാലിമ, സൽമ.
 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.