മലപ്പുറം: റഷ്യൻ ലോകകപ്പ് ഫുട്ബോൾ അടുത്തെത്തിയതോടെ ബ്രസീൽ ആരാധകർ ആവേശത്തിൽ. ഞായറാഴ്ച വൈകുന്നേരം മലപ്പുറത്ത് ബ്രസീൽ ഫാൻസ് കേരളയുടെ നേതൃത്വത്തിൽ നൂറുക്കണക്കിനു പേർ റോഡ് ഷോ നടത്തി.[www.malabarflash.com]
ഒന്പതു പേർ യോഗ്യത നേടിയ ഫൈനൽ റൗണ്ടിൽ കോഴിക്കോട് സ്വദേശി അനുരാജ് ഒന്നാം സ്ഥാനം നേടി. അൻവർ കിഴിശേരി, ദീപക് കോഴിക്കോട് എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. ജവഹർ അലി മലപ്പുറം ആയിരുന്നു ക്വിസ് മാസ്റ്റർ.
തിമർത്തു പെയ്യുന്ന മഴ വകവെക്കാതെ നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ ബ്രസീൽ ആരാധകർ മലപ്പുറം കോട്ടപ്പടി കിഴക്കേത്തലയിൽ ഒത്തുകൂടി ബൈക്കിൽ നഗരം ചുറ്റി.
ബ്രസീലിന്റെ മഞ്ഞയും നീലയും നിറമുള്ള ജഴ്സിയണിഞ്ഞു ബൈക്കുകളിലും കാറുകളിലുമായാണ് പ്രചാരണം നടത്തിയത്. കാറിൽ ബ്രസീലിന്റെ നിറം പൂശിയതും കാണാമായിരുന്നു. ബ്രസീലിന്റെ പതാകയുമേന്തി ആർപ്പുവിളിച്ചാണ് ആരാധകർ വഴി നീളെ യാത്ര തുടർന്നത്. റഷ്യയിൽ ഇക്കുറി നെയ്മറും സംഘവും വിജയം നേടുമെന്നു ഇവർ പറഞ്ഞു.

ലോകകപ്പ് പ്രമാണിച്ചു ജില്ലയുടെ ഒട്ടുമിക്ക സ്ഥലങ്ങളിലും ഫ്ളക്സ് ബോർഡുകൾ ഉയർന്നു കഴിഞ്ഞു. കൂടുതവും ബ്രസീലിന്റെയും അർജന്റീനയുടെയും കൊടിതോരണങ്ങളാണ് കാണുന്നത്. അതേസമയം ലോകകപ്പിനെ സ്വാഗതം ചെയ്തു മലപ്പുറം ഫുട്ബോൾ ലവേഴ്സ് ഫോറവും പ്രീതി സിൽക്സും ചേർന്നു ലോകകപ്പ് ചരിത്ര ക്വിസ് മത്സരവും നടത്തി. നൂറുക്കണക്കിനാളുകൾ പങ്കെടുത്തു.
ഒന്പതു പേർ യോഗ്യത നേടിയ ഫൈനൽ റൗണ്ടിൽ കോഴിക്കോട് സ്വദേശി അനുരാജ് ഒന്നാം സ്ഥാനം നേടി. അൻവർ കിഴിശേരി, ദീപക് കോഴിക്കോട് എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. ജവഹർ അലി മലപ്പുറം ആയിരുന്നു ക്വിസ് മാസ്റ്റർ.
പരിപാടിയുടെ ഉദ്ഘാടനം പ്രീതി സിൽക്സ് എം.ഡി സിറാജ് നിർവഹിച്ചു. ഫുട്ബാൾ ലവേഴ്സ് ഫോറം ചെയർമ്മാൻ ഉപ്പൂടൻ ഷൗക്കത്ത് അധ്യക്ഷത വഹിച്ചു. ജാഫർ ഖാൻ, ഷിനാസ് പ്രീതി, ഷക്കീൽ പുതുശേരി, സമീർ പണ്ടാറക്കൽ, മുസ്തഫ പള്ളിത്തൊടി, ഷറഫു പാണക്കാട്, നിയാസ് കുട്ടശേരി, സൈഫു, നൗഷാദ് മന്നേങ്ങൽ, സച്ചിൻ പണിക്കർ, നജ്മുദീൻ കല്ലാമൂല, സാഹിർ, മുജീബ് വാറങ്കോട് തുടങ്ങിയവർ നേതൃത്വം നൽകി.
No comments:
Post a Comment