Latest News

നാട്ടിലെ കുടുംബത്തോടൊപ്പം ഈദ് ആഘോഷിക്കാന്‍ ഒരുങ്ങുന്ന മലയാളി പ്രവാസികള്‍ ആശങ്കയില്‍

ദുബൈ: വിശുദ്ധ റംസാനിന് വിടചൊല്ലി എത്തുന്ന ചെറിയപൊരുന്നാള്‍ നാട്ടിലെ കുടുംബത്തോടൊപ്പം ആഘോഷിക്കാന്‍ ഒരുങ്ങുന്ന ആയിരക്കണിക്ക് മലയാളി പ്രവാസികള്‍ ആശങ്കയില്‍.[www.malabarflash.com] 

നിപ ഭീഷണിയുടെ പശ്ചാത്തലത്തില്‍ കേരളത്തിലേക്കുള്ള യാത്ര തത്കാലം ഒഴിവാക്കാന്‍ പ്രവാസി മലയാളികള്‍ക്ക് യു.എ.ഇ ആരോഗ്യമന്ത്രാലയത്തിന്റെ മുന്നറിയിപ്പ് വന്നതോടെ ചെറിയ പെരുന്നാള്‍ അവധിക്ക് നാട്ടിലേക്ക് വരാനാവാത്ത അവസ്ഥയിലാണ് ആയിരങ്ങള്‍.
സര്‍ക്കാര്‍ ആശുപത്രികളിലും സ്‌കൂളുകളിലും മറ്റും ജോലി ചെയ്യുന്നവര്‍ക്ക് അപ്രഖ്യാപിത യാത്രാനിരോധനം കര്‍ശനമാക്കിയിട്ടുണ്ട്. ദുബൈയില്‍ ജോലി ചെയ്യുന്ന നഴ്‌സുമാര്‍ക്ക് നാട്ടിലേക്ക് വരാനുള്ള അവധി പൂര്‍ണമായും നിഷേധിച്ചിരിക്കയാണ്.
യു.എ.ഇ, ഖത്തര്‍, ബഹറിന്‍ എന്നിവിടങ്ങളില്‍ നിന്ന് കേരളത്തിലേക്ക് സന്ദര്‍ശകവിസയെടുത്ത അവിടങ്ങളിലെ പൗരന്മാര്‍ക്കും യാത്രാവിലക്കുണ്ട്. കേരളത്തിലേക്കുള്ള യാത്ര പരമാവധി ഒഴിവാക്കണമെന്നും തീര്‍ത്തും ഒഴിവാക്കാനാവില്ലെന്നാണെങ്കില്‍ പ്രത്യേക മുന്‍കരുതല്‍ വേണമെന്നും ആരോഗ്യമന്ത്‌റാലയം ഓര്‍മ്മിപ്പിക്കുന്നു.
ചെറിയ പെരുന്നാളിനു മുമ്പ് നാട്ടിലെത്താനായി അവധി തേടിയവരില്‍ മലബാര്‍ ജില്ലക്കാര്‍ തന്നെ ആയിരക്കണക്കിന് വരും. അപകടസാധ്യത തിരിച്ചറിയണമെന്നും വിലക്ക് കണക്കിലെടുക്കാതെ തിരിച്ചാല്‍ ജോലി നഷ്ടപ്പെടാനിടയാകുമെന്നും മിക്ക സ്ഥാപനങ്ങളും ആവര്‍ത്തിച്ച് പറയുന്നതായണ് വിവരം.

നേരത്തേ, നിപ വൈറസുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തെ യു.എ.ഇ കോണ്‍സുലേറ്റ് തങ്ങളുടെ പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.

അതിനിടെ, നിപ വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ട കോഴിക്കോട്ടേക്ക് സര്‍വീസ് നടത്താന്‍ പല വിമാനക്കമ്പനികളും മടി കാണിച്ചു തുടങ്ങിയിരിക്കുകയാണ്. നിപയുടെ മറവില്‍ അധികചാര്‍ജ് ചുമത്തി യാത്രക്കാരെ കൊള്ളയടിക്കുന്നുമുണ്ട് ചില കമ്പനികള്‍.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.