ബെയ്‌റൂട്ട്: ഹൃദ്‌രോഗത്തെ തുടര്‍ന്ന് മരിച്ച കൈകാലുകള്‍ ഇല്ലാത്ത ഭിക്ഷക്കാരിയുടെ ബാങ്ക് അക്കൗണ്ട് പരിശോധിച്ച പോലീസിന് കണ്ടെത്താനായത് കോടികളുടെ നിക്ഷേപം.[www.malabarflash.com]
ലെബനോനില്‍ ആഭ്യന്തര യുദ്ധ കാലത്ത് കൈകാലുകള്‍ നഷ്ടമായ ലെബനോനിലെ ബെയ്‌റൂട്ടില്‍ വഴിയരികില്‍ ഇരുന്ന് ഭിക്ഷയാചിച്ച് ജീവിച്ചിരുന്ന ഫത്തിമാ ഓത്ത്മാന്‍ എന്ന യാചകയുടെ ബാഗ് പരിശോധിച്ചപ്പോള്‍ തന്നെ ഞെട്ടിയ പോലീസ് അതില്‍ നിന്നും കിട്ടിയ പാസ്ബുക്കുമായി അന്വേഷണം നടത്തിയപ്പോള്‍ കോടികളുടെ നിക്ഷേപം കണ്ടു കണ്ണുതള്ളി.
കഴിഞ്ഞ ദിവസമാണ് തെരുവില്‍ മരിച്ച നിലയില്‍ ഫാത്തിമയുടെ മൃതദേഹം കണ്ടെത്തിയത്. മരണകാരണം അറിയാന്‍ പോലീസ് ഇവര്‍ ഒപ്പം സൂക്ഷിച്ചിരുന്ന ഭാണ്ഡക്കെട്ട് പരിശോധന നടത്തി. പണം നിറഞ്ഞ രണ്ടു ബാഗ് ഇവരുടെ ഭാണ്ഡത്തില്‍ ഉണ്ടായിരുന്നു. അതില്‍ തന്നെ ഏകദേശം 50 ലക്ഷം ലെബനീസ് പൗണ്ട് (ഏകദേശം രണ്ടേകാല്‍ ലക്ഷം രൂപ) ഉണ്ടായിരുന്നു. ഈ തുകയ്‌ക്കൊപ്പം ബാഗില്‍ മറ്റൊരു പാസ് ബുക്ക് കൂടി കണ്ടെത്തിയപ്പോഴായിരുന്നു പോലീസ് ശരിക്കും ഞെട്ടിയത്. പാസ് ബുക്കില്‍ ഏഴരക്കോടി രൂപയുടെ നിക്ഷേപം. ഏകദേശം 1.7 ബില്യണ്‍ ലെബനീസ് പൗണ്ട് (ഏകദേശം 76325411.33 രൂപ) ഉണ്ടായിരുന്നു.
അതേസമയം ഇവരുടെ മരണവുമായി ബന്ധപ്പെട്ട് ദുരൂഹമായി ഒന്നും കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞില്ല. 52 കാരിയായ ഫാത്തിമ മരിച്ചത് ഹൃദ്‌രോഗത്തെ തുടര്‍ന്നാണ് എന്ന് പോലീസ് കണ്ടെത്തുകയും ചെയ്തു. ലെബനീസ് ആഭ്യന്തര യുദ്ധകാലത്ത് കൈകളും കാലുകളും നഷ്ടമായ ഫാത്തിമയോട് നാട്ടുകാര്‍ക്ക് സഹതാപമായിരുന്നു. പരമസാധു എന്ന നിലയില്‍ ഫാത്തിമയ്ക്ക് പണവും ആഹാരവുമെല്ലാം നല്‍കിയിരുന്ന പ്രദേശവാസികളാണ് പണത്തിന്റെ കാര്യം പോലീസ് പുറത്തു വിട്ടപ്പോള്‍ ശരിക്കും ഞെട്ടിയത്.
ഇവരുടെ ചിത്രം നേരത്തേ ഒരു ലെബനീസ് സൈനികന്‍ ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് വലിയ ശ്രദ്ധ കിട്ടിയിരുന്നു. സൈനികനെയും അഭിനന്ദനങ്ങള്‍ തേടി വന്നിരുന്നു. മരണശേഷം ഇവരുടെ കുടുംബാംഗങ്ങളെ വടക്കന്‍ ലെബനനിലെ അക്കറിലെ നഗരമായ ഐന്‍ അല്‍ സഹാബില്‍ നിന്നും പോലീസ് കണ്ടുപിടിച്ചു. കുടുംബാംഗങ്ങള്‍ മൃതദേഹം ഏറ്റുവാങ്ങുകയും സംസ്‌ക്കരിക്കുകയും ചെയ്തു. തന്റെ പണം മുഴുവന്‍ ആരെങ്കിലൂം മോഷ്ടിക്കുമോ എന്ന് ഭയന്ന ഫാത്തിമ ആരേയും അടുപ്പിച്ചിരുന്നില്ല. എവിടെ പോയാലും ഭാണ്ഡം കൊണ്ടു നടക്കുകയും ചെയ്തിരുന്നു. അതുകൊണ്ട് തന്നെ ഫാത്തിമ കോടീശ്വരിയായിരുന്നെന്ന് കുടുംബം അറിയുന്നതും ഇപ്പോഴാണ്.

No comments:
Post a Comment