കാസര്‍കോട്: കുട്ടികള്‍ ഇല്ലാത്തതിനെ തുടര്‍ന്ന റദ്ദ് ചെയ്ത തസ്തികയില്‍ ജോലി ചെയ്തിരുന്ന അധ്യാപകന്‍ സ്‌കൂള്‍ അധികൃതരേയും, മാനേജ്‌മെന്റിനേയും ധിക്കരിച്ചു കൊണ്ട് ബലമായി രജിസ്റ്ററില്‍ സ്‌കൂള്‍ പ്രവേശനോത്സവ ദിവസം ഒപ്പ് വച്ചത് വിവാദമായി. ചട്ടഞ്ചാല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലാണ് സംഭവം.[www.malabarflash.com]
ഹയര്‍ സെക്കണ്ടറി വിദ്യാഭ്യാസ റീജിയണല്‍ ഡപ്യുട്ടി ഡയറക്ടറുടെ 01/02/18 ലെ എ9/4147/17 ഉത്തരവ് പ്രകാരം ചട്ടഞ്ചാല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ മലയാളം ജൂനിയര്‍ അധ്യാപക തസ്തിക കുട്ടികള്‍ ഇല്ലാത്തതിനാല്‍ റദ്ദ് ചെയ്തിരുന്നു.
തുടര്‍ന്ന് ഈ തസ്തികയില്‍ ജോലി ചെയ്തിരുന്ന പിലിക്കോട് സ്വദേശിയായ അധ്യാപകന്റെ 2018 ഫെബ്രുവരി മുതല്‍ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ഗവണ്‍മെന്റ നിഷേധിച്ചിരുന്നു.
ഏപ്രില്‍ മാസം നടന്ന മൂല്യനിര്‍ണ്ണയ ക്യാമ്പില്‍ അനധികൃതമായി ഇയാള്‍ ഇടപെട്ടത് പരാതിക്കിടയാകുകയും മററു അധ്യാപകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് മൂല്യനിര്‍ണ്ണയ ക്യാമ്പില്‍ നിന്നും ഇയാളെ ഒഴിവാക്കുകയും ചെയ്തിരുന്നു.
എന്നാല്‍ ജൂണ്‍ ഒന്നിനു സ്‌കൂളിലെത്തിയ ഈ അധ്യാപകന്‍ പ്രിന്‍സിപാളിനെ സമ്മര്‍ദ്ദത്തിലാക്കി ബലമായി രജിസ്റ്ററില്‍ ഒപ്പിടുകയായിരുന്നു. ഇതോടെ കഴിഞ്ഞ ദിവസം ചാര്‍ജ് എടുത്ത പുതിയ പ്രിന്‍സിപാള്‍ നിയമ നടപടി നേരിടുന്ന അവസ്ഥയിലേക്കെത്തിയിരിക്കുകയാണ്.
പ്രിന്‍സിപ്പാള്‍ തസ്തികയിലേക്ക് നിയമനം ലഭിക്കാന്‍ കേസ് ഫയല്‍ ചെയ്തിരിക്കുന്ന ഒരധ്യാപകന്റെ സഹായത്തോടെയാണു ഇയാള്‍ ഈ രീതിയില്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് വിവരം. അതു വഴി നിലവിലെ പ്രിന്‍സിപ്പളിനെ നിയമക്കുരുക്കില്‍ പെടുത്തി പുറത്തു ചാടിക്കാനുളള ശ്രമമാണിതെന്നാണ് വിവരം.
ഈ വര്‍ഷം +1 ല്‍ പ്രവേശനം നേടാന്‍ അപേക്ഷ കൊടുത്ത വിദ്യാര്‍ത്ഥികളെ ഉപഭാഷ മലയാളം എടുക്കാന്‍ ഇയാള്‍ നിര്‍ബന്ധിക്കുന്നതായും പരാതിയുണ്ട്..
2010 മുതല്‍ മററു വിഷയങ്ങളില്‍ പഠനം നടത്തുന്ന വിദ്യാര്‍ത്ഥികളെ വ്യാജമായി മലയാളം വിഷയത്തിലേക്ക് തിരുകി ചേര്‍ത്ത് സര്‍ക്കാറിനെ പററിച്ചാണ്ഇയാള്‍ ഗവണ്മെന്റില്‍ നിന്നും ശമ്പളം കൈപറ്റിയിരുന്നതെന്നു വിവരാവകാശ രേഖകള്‍ സൂചിപ്പിക്കുന്നു.
No comments:
Post a Comment