നിഷ്നി: വെള്ളക്കാരുടെ പടയോട്ടത്തിൽ കുഞ്ഞൻ പനാമ തവിടുപൊടി! ലോകകപ്പിന്റെ വേദിയിൽ ആദ്യമായെത്തിയ പനാമയെ ഒന്നിനെതിരെ ആറു ഗോളുകൾക്ക് തകർത്ത് ഇംഗ്ലണ്ട് പ്രീ ക്വാർട്ടർ ടിക്കറ്റ് സ്വന്തമാക്കി.[www.malabarflash.com]
സ്റ്റാർ സ്ട്രൈക്കർ ഹാരികെയ്നിന്റെ ഹാട്രിക്കും സ്റ്റോൺസിന്റെ ഡബിളുമാണ് ഇംഗ്ലണ്ടിന് വമ്പൻ ജയം സമ്മാനിച്ചത്.
ലോകകപ്പ് ചരിത്രത്തിൽ ആദ്യമായാണ് ഇംഗ്ലണ്ട് ഒരു മത്സരത്തിൽ ആറു ഗോളടിക്കുന്നത്. ഫെലിപ്പ് ബലോ പനാമയുടെ ആശ്വാസഗോൾ നേടി. ഇതും മറ്റൊരു ചരിത്രമായി! ലോകകപ്പിൽ പാനമയുടെ ആദ്യത്തെ ഗോളാണ് ഫെലിപ്പ് ബലോ സ്വന്തമാക്കിയത്. ഹാട്രിക് നേട്ടത്തോടെ ഹാരി കെയ്ൻ അഞ്ചു ഗോളുകളുമായി ഈ ടൂർണമെന്റിലെ ടോപ് സ്കോറർമാരുടെ പട്ടികയിൽ ഒന്നാമതെത്തി. റൊണാൾഡോ, ലുക്കാകു എന്നിവർ നാലു ഗോൾ വീതം നേടി രണ്ടാം സ്ഥാനത്തുണ്ട്.
കളിയുടെ ആദ്യ പകുതിയിൽ എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് ഇംഗ്ലീഷുകാർ മുന്നിലായിരുന്നു. എട്ടാം മിനിറ്റിൽ ജോൺ സ്റ്റോൺസിലൂടെയാണ് ഇംഗ്ലണ്ട് ഗോൾ വേട്ടയ്ക്കു തുടക്കമിട്ടത്. 22 ാം മിനിറ്റിൽ കെയ്ൻ പെനാൽറ്റിയിലൂടെ ലീഡ് രണ്ടാക്കി ഉയർത്തി. മൽസരത്തിന് 36 മിനിറ്റ് മാത്രം പ്രായമായപ്പോൾ ജെസെ ലിങ്കാർഡിലൂടെ ഇംഗ്ലണ്ടിന് മൂന്നാം ഗോളും നേടി.
അടുത്ത നാലു മിനിറ്റിനുള്ളിൽ ഇംഗ്ലണ്ട് ഗോളെണ്ണം നാലാക്കി ഉയർത്തി. സ്റ്റോൺസായിരുന്നു ഇക്കുറിയും വലചലിപ്പിച്ചത്. അടുത്ത അഞ്ച് മിനിറ്റിനുള്ളിൽ ഇംഗ്ലീഷുകാർ അഞ്ചാം ഗോളും നേടി. കോർണർ കിക്കിനിടെ പനാമ പ്രതിരോധം കെയ്നെ വലിച്ചിട്ടതിനു പെനാൽറ്റി. കെയ്ൻ ലക്ഷം പിഴയ്ക്കാതെ പന്ത് വലയിലെത്തിച്ചു.
ഒന്നാം പകുതിയിൽ അഞ്ചു ഗോളോടെ വ്യക്തമായ ലീഡ് സ്വന്തമാക്കിയ ഇംഗ്ലണ്ട് രണ്ടാം പകുതിയിൽ ഹാരികെയ്നു ഹാട്രിക്കിന് അവസരം ഒരുക്കി. ആദ്യ രണ്ടു ഗോളുകൾ പെനൽറ്റിയിൽനിന്നെങ്കിൽ, ഇത്തവണയൊരു ഭാഗ്യ ഗോളായിരുന്നു. ലോഫ്ടസ് ചീക്കിന്റെ ഗോൾ ലക്ഷ്യമാക്കിയുള്ള കിക്ക് കെയ്നിന്റെ കാലിൽത്തട്ടി വലയിലേക്കു വീണു.
ഹാട്രിക് തികച്ച കെയ്ൻ മറ്റൊരു റിക്കാർഡ് കൂടി സ്വന്തമാക്കി. ഗ്രൂപ്പ് ഘട്ടത്തിൽ മൂന്നിലേറെ ഗോൾ നേടുന്ന ആദ്യ ഇംഗ്ലണ്ട് താരമെന്ന റിക്കാർഡാണ് കെയ്ൻ സ്വന്തമാക്കിയത്. വിഖ്യാത താരങ്ങളായ ഗാരി ലിനേക്കറും റോജർ ഹണ്ടുമാണ് ഈ നേട്ടം മുമ്പ് കൈവരിച്ചുട്ടുള്ളത്.
ഇംഗ്ലണ്ട് ഗോളടി അവസാനിപ്പിച്ചതോടെ പനാമ കാവ്യനീതിയെന്നവണ്ണം ലോകകപ്പിൽ അവരുടെ ആദ്യ ഗോൾ സ്വന്തമാക്കി. ഫെലിപ്പ് ബലോയുടെ ബൂട്ടിനായിരുന്നു അതിനുള്ള ഭാഗ്യം ഉണ്ടായത്. അവിലായുടെ ഫ്രീകിക്കിൽനിന്നും കിട്ടിയ പന്ത് ഇംഗ്ലണ്ട് ഗോൾകീപ്പറെ കബളിപ്പിച്ച് വലയിലാക്കുകയായിരുന്നു ബലോ.

No comments:
Post a Comment