തൊടുപുഴ: മൂന്നാർ മേഖലയിലെ എട്ട് വില്ലേജുകളിലെ നിരോധന ഉത്തരവുകൾ പിൻവലിക്കണമെന്നും ജില്ലയിലെ ഭൂപ്രശ്നങ്ങൾ പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് യുഡിഎഫിന്റെ ആഭിമുഖ്യത്തിൽ ഇടുക്കിയിലെ നാലു നിയോജക മണ്ഡലങ്ങളിൽ തിങ്കളാഴ്ച രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെ ഹർത്താൽ ആചരിക്കും. പീരുമേട്. ഉടുന്പൻചോല, ദേവികുളം, ഇടുക്കി നിയോജക മണ്ഡലങ്ങളിലാണ് ഹർത്താൽ ആചരിക്കുന്നത്.[www.malabarflash.com]
ഇടുക്കി നിയോജക മണ്ഡലത്തിൽ ഉൾപ്പെട്ട അറക്കുളം, കുടയത്തൂർ പഞ്ചായത്തുകളിലും ഹർത്താൽ നടത്തും. പാൽ, പത്രം, കുടിവെള്ളം, ആശുപത്രികൾ, മെഡിക്കൽ ഷോപ്പുകൾ, പരീക്ഷകൾ തുടങ്ങിയ അവശ്യ സർവീസുകളും, വിവാഹം, മരണം മുതലായ അടിയന്തിര ചടങ്ങുകളും, വിവിധ തീർത്ഥാടനങ്ങളും ഹർത്താലിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

No comments:
Post a Comment