ഉദുമ: ഉദുമ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളിലെ 1979 ബാച്ചിലെ പത്താം തരക്കാരുടെ കൂട്ടായ്മയായ ചങ്ങായീസ് പഠിച്ച സ്‌കൂളിലെ പിന്‍ തലമുറക്കാര്‍ക്കായി അരയാല്‍ മരത്തണലില്‍ നിര്‍മിച്ച ഓപ്പണ്‍ എയര്‍പഠന സ്ഥലം സ്‌കൂളിന് സമര്‍പ്പിച്ചു.[www.malabarflash.com]
പ്രവേശനോത്സത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ പ്രഥമാധ്യാപകന്‍ എം.കെ വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് വി.ആര്‍ ഗംഗാധരന്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ മുരളീധരന്‍ നായര്‍ സ്വാഗതം പറഞ്ഞു.
ഡോ. അബ്ദുല്‍ അഷറഫ് പദ്ധതി വിശദീകരിച്ചു. മുന്‍ എം.എല്‍.എ. കെ.വി.കുഞ്ഞിരാമന്‍, ഉദുമ ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പ്രഭാകരന്‍ തെക്കേക്കര, മെമ്പര്‍ ചന്ദ്രന്‍ നാലാംവാതുക്കല്‍, സ്‌കൂള്‍ മനേജ്‌മെന്റ് കമ്മിറ്റി ചെയര്‍മാന്‍ സത്താര്‍ മുക്കുന്നോത്ത് പ്രസംഗിച്ചു.
ഓപ്പണ്‍ എയര്‍ പഠനസ്ഥലം രൂപകല്‍പ്പന ചെയ്ത റിട്ട. ചിത്രകലാ അധ്യാപകന്‍ കെ.എ ഗഫൂര്‍, ശില്‍പി ഗംഗാധരന്‍ രാവണേശ്വരം, കോണ്‍ട്രാക്ടര്‍ എം.ബി അബ്ദുല്‍ കരീം എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
ചങ്ങായീസ് മെമ്പര്‍മാരായ മല്ലിക ഗോപാലന്‍, ഭാസ്‌കര്‍ ഉദുമ, എഞ്ചിനീയര്‍ കെ.എസ് ഹബീബുല്ല, പള്ളം കുഞ്ഞിരാമന്‍, എ ബാലന്‍, അബ്ദുല്‍ റഹ്മാന്‍ എരോല്‍, അബ്ദുല്ല പക്ര, പി.വി ഗോപാലന്‍, ശോഭന, തങ്കമണി, ശാന്ത, പത്മാവതി, ഇ.കെ മുഹമ്മദ് കുഞ്ഞി, കൃഷ്ണന്‍ ബാര, ഡോ. സി.കെ ശ്യാമള, പി.വി സത്യനാഥ്, തങ്കമണി ഉദയമംഗലം, പുഷ്പ ശ്രീധര്‍, കെ.ടി ജെമി, സരോജിനി, കുഞ്ഞിക്കണ്ണന്‍, വാമനന്‍ സംബന്ധിച്ചു.
നൂറുകുട്ടികള്‍ക്ക് ഇരുന്നുപഠിക്കാനുള്ള സൗകര്യമാണ് ഒരുക്കിയത്. മൂന്നുലക്ഷം രൂപ ചെലവിലാണ് സ്‌കൂള്‍ മുറ്റത്തെ അരയാല്‍ മരത്തണലില്‍ ഓപ്പണ്‍ എയര്‍ ക്ലാസ് മുറിയും ശില്‍പ ചാരുതിയില്‍ കോണ്‍ക്രീറ്റ് ഇരിപ്പിടങ്ങളും അനുബന്ധ സൗകര്യങ്ങളും ഒരുക്കിയത്.
1979ല്‍ പഠിച്ചിറങ്ങിയവരില്‍ 35പേര്‍ ചേര്‍ന്ന് ഉണ്ടാക്കിയ ചങ്ങായീസ് വാട്‌സ് ആപ്പ് കൂട്ടായ്മ ഒരുവര്‍ഷം മുമ്പ് നടന്ന വികസന സെമിനാറിലാണ് ഇത് വാഗ്ദാനം ചെയ്തത്. ഒരു മാസം കൊണ്ടാണ് ഓപ്പണ്‍ എയര്‍ ക്ലാസ് മുറിയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.
No comments:
Post a Comment