കോഴിക്കോട്: നിപ വൈറസ് ബാധയെ തുടര്‍ന്ന് ജില്ലയിലെ തിരക്കുള്ള കോടതികളിൽ ജൂൺ ആറുവരെ വിചാരണ നിർത്തിെവക്കാൻ ഹൈകോടതി നിർദേശം.[www.malabarflash.com]
വിചാരണ നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് കാലിക്കറ്റ് ബാർ അസോസിയേഷൻ ഇടപെട്ടതിനെ തുടർന്ന് ജില്ല കലക്ടറിൽനിന്ന് ഹൈകോടതി രജിസ്ട്രാർ വിശദീകരണം തേടിയിരുന്നു. കലക്ടർ യു.വി. ജോസ് വെള്ളിയാഴ്ച നൽകിയ റിപ്പോർട്ട് പരിഗണിച്ചാണ് ഹൈകോടതിയുടെ നിർദേശം.
ജൂൺ ആറിന് ശേഷം സ്ഥിതി വിലയിരുത്തുന്ന റിപ്പോർട്ടിന് ശേഷം പുതിയ തീരുമാനമുണ്ടാവും.
കോഴിക്കോട് അതിജാഗ്രതയിലാണെന്നും കോടതിയിലെ സീനിയര്‍ സൂപ്രണ്ട് ടി.പി. മധുസൂദനന്‍ നിപയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം മരിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍, ജില്ലയിലെ എല്ല സര്‍ക്കാര്‍ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
No comments:
Post a Comment