Latest News

ഡോ. കഫീൽ ഖാന്റെ സഹോദരനുനേരെ വധശ്രമം

ന്യൂഡൽഹി: ഗോരഖ്​പുരിലെ ബി.ആർ.ഡി മെഡിക്കൽ കോളജ്​ ആശുപത്രിയിലെ മുൻ അസിസ്​റ്റൻറ്​ ​പ്രഫസർ ഡോ. കഫീൽ ഖാന്റെ സഹോദരനുനേരെ വധശ്രമം. ​അജ്ഞാതരുടെ ​വെടിയേറ്റ കഫീലി​ന്റെ ഇളയ സഹോദരൻ കാശിഫ്​ ജമീലിനെ (35) ഗുരുതര പരിക്കുകളോടെ ഗോരഖ്​പുർ സ്​റ്റാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.[www.malabarflash.com]

ത​ന്റെ ജീവൻ അപായപ്പെടുത്താൻ യോഗി സർക്കാറി​ന്റെ ഭാഗത്തുനിന്ന്​ ശ്രമമുണ്ടെന്ന്​ ഡോ. കഫീൽ ഖാൻ പറയുന്നതിനിടയിലാണ്​ സഹോദര​നുനേരെ വധശ്രമം. ​

ഞായറാഴ്​ച രാത്രി 10​ മണിയോടെയാണ്​ ആ​ക്രമണം. തറാവീഹ്​ നമസ്​കാരം കഴിഞ്ഞ്​ സ്​കൂട്ടിയിൽ വീട്ടിലേക്ക്​ മടങ്ങുകയായിരുന്ന കാശിഫിനെ ഒാവർ ബ്രിഡ്​ജിന്​ മുകളിൽ വെച്ചാണ്​ ഒാട്ടോയിലെത്തിയ ആക്രമികൾ വെടിവെച്ചത്​. മൂന്നു​ വെടിയുണ്ടകൾ കാശിഫി​ന്റെ ശരീരത്തിൽ പതിച്ചു. കഴുത്തിലും ചുമലിലും കാലിലും വെടിയേറ്റ സഹോദരൻ അപകടനില തരണംചെയ്​തിട്ടി​ല്ലെന്ന്​ ഡോ. കഫീൽ ഖാൻ  പറഞ്ഞു.

ഉത്തർപ്രദേശ്​ മുഖ്യമ​ന്ത്രി യോഗി ആദിത്യനാഥി​ന്റെ തട്ടകമായ ഗോരഖ്​പുരിൽ ഒാക്​സിജൻ നിലച്ച്​ കുഞ്ഞുങ്ങൾ കൂട്ടമരണത്തിനിടയായ വേളയിൽ സ്വന്തം ചെലവിൽ ഒാക്​സിജൻ വരുത്തി നിരവധി കുഞ്ഞുങ്ങളെ രക്ഷിച്ചതി​​െൻറ പേരിൽ യോഗിയുടെ പ്രതികാര നടപടിക്കിരയായ ഡോ. കഫീൽ ഖാൻ എട്ടുമാസത്തെ ജയിൽവാസത്തിനുശേഷം ഒരു മാസം മുമ്പാണ്​ ജാമ്യം ലഭിച്ച്​ പുറത്തുവന്നത്​. എട്ടുമാസമായിട്ടും ഡോ. കഫീലിനെതിനെതിരെ കുറ്റം ചുമത്താൻ ഉത്തർപ്രദേശ്​ പോലീ സിന്​ കഴിഞ്ഞില്ലെന്ന്​ ചൂണ്ടിക്കാട്ടിയാണ്​ അലഹബാദ്​ ഹൈകോടതി കഫീലിന്​ ജാമ്യം അനുവദിച്ചത്​. 

ജാമ്യാപേക്ഷ പരിഗണിക്കാതിരിക്കാൻ നിരവധി തവണ യോഗി സർക്കാറി​​ന്റെ ഭാഗത്തുനിന്ന്​ ശ്രമമുണ്ടാകുകയും തന്റെ ജീവൻ അപായപ്പെടുത്താൻ ശ്രമമുണ്ടെന്ന്​ ജയിലിൽനിന്ന്​ കഫീൽ ഖാൻ കത്തയക്കുകയും ചെയ്​തതിന്​ ശേഷമായിരുന്നു ഹൈകോടതി ജാമ്യം അനുവദിച്ചത്​. ജാമ്യം ലഭിച്ച സാഹചര്യത്തിൽ തന്നെ  സർവിസിൽ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട്​ കഫീൽ നൽകിയ കത്തിൽ നടപടിയൊന്നുമെടുത്തിട്ടില്ല. ഇതിനിടയിലാണ്​ ഞായറാഴ്​ച കഫീലിന്റെ  സഹോദരൻ കാശിഫി​നുനേരെ വധശ്രമം നടന്നത്​.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.