അബുദാബി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വധഭീഷണി മുഴക്കിയ പ്രവാസി മലയാളിയെ ജോലിയിൽനിന്നു പുറത്താക്കി. കോതമംഗലം സ്വദേശി കൃഷ്ണകുമാർ നായരെയാണ് അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന എണ്ണക്കന്പനി പിരിച്ചുവിട്ടത്. ഇയാൾ ഇവിടെ റിഗ്ഗ് സൂപ്പർവൈസറായി ജോലി ചെയ്യുകയായിരുന്നു.[www.malabarflash.com]
കഴിഞ്ഞ ദിവസമാണ് ആർഎസ്എസ് പ്രവർത്തകനാണെന്നു സ്വയം പരിചയപ്പെടുത്തിയ കൃഷ്ണകുമാർ മുഖ്യമന്ത്രിക്കെതിരെ മോശം പരാമർശം നടത്തുകയും വധഭീഷണി മുഴക്കുകയും ചെയ്തത്.
സംഭവം വിവാദമായപ്പോൾ പോസ്റ്റ് ഡിലീറ്റ് ചെയ്തു. ജോലി പോയതോടെ മദ്യലഹരിയിലാണു താൻ അസഭ്യപ്രയോഗം നടത്തിയതെന്നും ക്ഷമിക്കണമെന്നും അപേക്ഷിച്ച് ഫേസ്ബുക്കിൽ രംഗത്തെത്തി.

No comments:
Post a Comment