Latest News

കാഞ്ചീപുരത്ത് കത്തിക്കരിഞ്ഞ നിലയില്‍ യുവതിയുടെ മൃതദേഹം; കാണാതായ ജസ്‌നയുടേതാണെന്ന് സംശയം

ചെന്നൈ: കാഞ്ചീപുരത്തെ ചെങ്കല്‍പേട്ടിനടുത്ത് കത്തിക്കരിഞ്ഞ നിലയില്‍ യുവതിയുടെ മതദേഹം കണ്ടെത്തിയതിനെത്തുടര്‍ന്ന് കോട്ടയം എരുമേലിയില്‍ നിന്ന് കാണാതായ ജെസ്‌നയുടെ തിരോധാനം അന്വേഷിക്കുന്ന സംഘം കാഞ്ചീപുരത്തേക്ക് പുറപ്പെട്ടു. ചെങ്കല്‍പെട്ടിലെ മെഡിക്കല്‍ കോളജ് അശൂപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ് മൃതദേഹം.[www.malabarflash.com]

കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹത്തില്‍ പല്ലിന് ക്ലിപ്പിട്ടതായും മൂക്കുത്തിയും കണ്ടെത്തിയിട്ടുണ്ട്. ജസ്‌നയും ക്ലിപ്പ് ധരിച്ചിരുന്നു. പക്ഷെ ജസ്‌ന മൂക്കുത്തി ധരിക്കാറില്ലായിരുന്നു എന്നത് ശ്രദ്ധേയമാണ്. മൃതദേഹം കിടന്നതിനടുത്ത് നിന്ന് ഒരു സ്യൂട്ട്‌കേസും ലഭിച്ചിട്ടുണ്ട്.

കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് ചെങ്കല്‍പേട്ടിനടുത്ത റോഡരികില്‍ നിന്ന് കത്തിക്കരിഞ്ഞ നിലയില്‍ രാത്രി പട്രോളിംഗിനിടെ പോലീസ് കണ്ടെത്തുന്നത്. പോലീസിനെ കണ്ടതോടെ മൃതദേഹത്തിന് സമീപം നിന്ന് രണ്ട് പേര്‍ ഓടി രക്ഷപ്പെട്ടതായും പോലീസ് കണ്ടിരുന്നു.

കഴിഞ്ഞ മാര്‍ച്ച് 22നാണ് ജസ്‌നയെ ബന്ധുവീട്ടിലേക്കുള്ള യാത്രക്കിടെയാണ് കാണാതായത്. ആദ്യം ലോക്കല്‍ പോലീസന്വേഷിച്ച കേസ് പിന്നീട് തിരുവല്ല ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിന് കൈമാറിയിരുന്നു. 

കേസില്‍ യാതൊരു തുമ്പും ലഭിക്കാതെ വന്നതിനെത്തുടര്‍ന്ന് ജസ്‌നയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പോലീസ് 2 ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.