Latest News

സദാചാര ഗുണ്ടാ ആക്രമണം; കോളജ് വിദ്യാര്‍ത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചു, എട്ട് പേര്‍ അറസ്റ്റില്‍

ഉദുമ: ആണ്‍ സുഹൃത്തിനൊപ്പമെത്തിയ കോളജ് വിദ്യാര്‍ത്ഥിനിക്ക് നേരെ സദാചാര ഗുണ്ടാ ആക്രമണം. സംഭവത്തെ തുടര്‍ന്ന് കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച വിദ്യാര്‍ത്ഥിനിയെ കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എട്ട് സദാചാര ഗുണ്ടകള്‍ അറസ്റ്റിലായി.[www.malabarflash.com]

പെരിയ മൊയോലത്തെ രാധാകൃഷ്ണന്‍(43), ശ്യാംരാജ്(21), ശിവപ്രസാദ്(19), അഖില്‍(21), ശ്രീരാഗ്(20), സുജിത്ത്(29), സുമിത്ത്(24), അജയ് ജിഷ്ണു(19) എന്നിവരാണ് അറസ്റ്റിലായത്.
വ്യാഴാഴ്ച ഉച്ചയോടെ ബേക്കല്‍ പോലീസ് പരിധിയിലെ പെരിയ മൊയോലത്തെ ശ്മശാനത്തിന് സമീപത്ത് വെച്ച് മലയോരത്തെ പെണ്‍കുട്ടിയും പെരിയയിലെ സുഹൃത്തുമാണ് സദാചാര ഗുണ്ടകളുടെ ആക്രമത്തിനിരയായത്.
ബൈക്കില്‍ പെരിയയിലെത്തിയതായിരുന്നു മലയോരത്തെ ഒരു പ്രമുഖ കോളജിലെ വിദ്യാര്‍ത്ഥിനിയും സുഹൃത്തും. മൊയോലത്തെ ശ്മശാനത്തിനടുത്ത് ഇവര്‍ നില്‍ക്കുന്ന സമയത്താണ് ഇതുവഴി എത്തിയ എട്ട് യുവാക്കളാണ് വിദ്യാര്‍ത്ഥിനിയെ സദാചാര പോലീസ് ചമഞ്ഞ് അപമാനിക്കള്‍ ശ്രമിച്ചത്.

സദാചാര ഗുണ്ടകകളുടെ അതിക്രമം രൂക്ഷമായപ്പോളാണ് പെണ്‍കുട്ടി കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇവര്‍ പെണ്‍കുട്ടിയുടെ കൈക്ക് കടന്നുപിടിക്കുകയും യുവാവിനേടൊപ്പം നിര്‍ത്തി വീഡിയോ എടുക്കാനും സംഘം ശ്രമം നടത്തി.

വിവരമറിഞ്ഞ് ബേക്കല്‍ പോലീസ് സ്ഥലത്തെത്തിയാണു സദാചാര ഗുണ്ടകളെ കസ്റ്റഡിയിലെടുത്തത്. ഇവരെ വെള്ളിയാഴ്ച ഉച്ചയോടെ അറസ്റ്റ് ചെയ്ത് ഹൊസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.