Latest News

കുവൈത്തില്‍ വിദേശതൊഴിലാളി നിയമനത്തിൽ ഇളവ്; മലയാളികൾക്കുൾപ്പെടെ ആശ്വാസം

കുവൈത്ത് സിറ്റി∙ സ്വകാര്യ മേഖലയിലെ കമ്പനികൾ അനുവദിക്കപ്പെട്ടതിലും കൂടുതൽ ആളുകളെ വിദേശത്തുനിന്നു കൊണ്ടുവരുന്നതിന് പുതിയ ഉപാധി ഏർപ്പെടുത്തി. 250 ദിനാർ വീതം അധിക ഫീസ് നൽകിയാൽ നിശ്ചിത ക്വോട്ടയിലും അധികം ആളുകളെ വിദേശത്ത് നിന്ന് അധികമായി കൊണ്ടുവരാൻ സാധിക്കും.[www.malabarflash.com]

സ്വദേശിവൽക്കരണം ശക്തമാക്കുന്നതിനിടെ മലയാളികൾ അടക്കം തൊഴിൽ തേടുന്നവർക്ക് ആശ്വാസമാകുന്ന തീരുമാനമാണ് കുവൈത്ത് സർക്കാർ പ്രഖ്യാപിച്ചത്.

നിലവിൽ 75% ആളുകളെ ആഭ്യന്തര വിപണിയിൽനിന്നു കണ്ടെത്തണമെന്നും 25% പേരെ വിദേശത്ത് നിന്ന് നേരിട്ടു കൊണ്ടുവരാമെന്നുമാണ് നിയമം. തൊഴിൽ വിപണി സ്ഥിരപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഏതാനും വർഷം മുൻപ് ഈ തീരുമാനം നടപ്പാക്കിയത്. കുവൈത്തിലുള്ള വിദേശികൾക്ക് മെച്ചപ്പെട്ട തൊഴിൽ കണ്ടെത്തുന്നതിനും അത് പ്രയോജനപ്പെടുന്നുണ്ട്.

നിശ്ചയിക്കപ്പെട്ട 25ശതമാനത്തിന് മുകളിൽ മൊത്തം അനുവദിക്കപ്പെട്ട തൊഴിൽശേഷിയുടെ 50ശതമാനം വരെ തൊഴിലാളികളെ വിദേശത്ത് നിന്ന് നേരിട്ട് കൊണ്ടുവരാൻ പുതിയ തീരുമാനം സഹായിക്കും. അധികം വരുന്ന ഓരോ വർക്ക് പെർമിറ്റിനും 250 ദിനാർ വീതം അധിക ഫീസ് നൽകണമെന്ന് മാത്രം.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.