മലപ്പുറം: മമ്പാട് ബസും വാനും കൂട്ടിയിടിച്ച് കുടുംബത്തിലെ നാലുപേര്‍ മരിച്ചു. മമ്പാട് പൊങ്ങല്ലൂര്‍ അക്ബറും കുടുംബവും സഞ്ചരിച്ച മാരുതി ഒംനി വാനും ബസുമാണ് കൂട്ടിയിടിച്ചത്.[www.malabarflash.com]
അക്ബറും സഹോദരിയും സഹോദരന്‍റെ ഭാര്യയും ഒരു കുട്ടിയുമാണ് മരിച്ചത്. എട്ടുപേരാണ് വാഹനത്തിലുണ്ടായിരുന്നത്. പരുക്കേറ്റവരെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
വീട്ടിലേക്കെത്തുന്നതിന് 150 മീറ്റർ അകലെ പൊങ്ങല്ലലൂരിലാണ് അപകടമുണ്ടായത്. അക്ബറിന്റെ ഭാര്യയെ മഞ്ചേരി ആശുപത്രിയില്‍ പ്രസവത്തിനായി പ്രവേശിപ്പിച്ച് മടങ്ങുകയായിരുന്നു. അപകടത്തില്‍ വാന്‍ പൂര്‍ണമായും തകര്‍ന്നു. മൃതദേഹങ്ങള്‍ നിലമ്പൂര്‍ താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

No comments:
Post a Comment