കാസര്‍കോട്: പ്രായപൂര്‍ത്തിയാവാത്ത മകളെയും മകനെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ച് കാമുകനോടൊപ്പം കാസര്‍കോട്ടേക്ക് ഒളിച്ചോടിയ യുവതിയെ കോടതി ജയിലിലടച്ചു.[www.malabarflash.com]
വരന്തരപ്പിള്ളി സ്വദേശിനിയും അംഗണ്‍വാടി ഹെല്‍പ്പറുമായ യുവതിയാണു ബുധനാഴ്ച അയല്‍വാസിയായ ഭാര്യയും മക്കളുമുള്ള കാമുകനോടൊപ്പം ഒളിച്ചോടിയത്.
ഇതേത്തുടര്‍ന്നു യുവതിയുടെ ഭര്‍ത്താവ് വരന്തരപ്പിള്ളി പോലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇവരുടെ മൊബൈല്‍ഫോണ്‍ ലൊക്കേഷന്‍ കാസര്‍കോട് ടൗണ്‍ എന്ന് കണ്ടതിനെ തുടര്‍ന്ന് വരന്തരപ്പിള്ളി പോലീസ് കാസര്‍കോട്ടെത്തുകയും കാസര്‍കോട് ടൗണ്‍ പോലീസിന്റെ സഹായത്തോടെ നഗരത്തിലെ ഒരു ലോഡ്ജില്‍ നിന്നും യുവതിയെയും കാമുകനെയും പിടികൂടുകയായിരുന്നു.
വെളളിയാഴ്ച ഇരിങ്ങാലക്കുട ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ യുവതി ഭര്‍ത്താവിന്റെ കൂടെ പോകണമെന്ന് മജിസ്‌ട്രേറ്റിനോട് അഭ്യര്‍ത്ഥിച്ചെങ്കിലും പ്രായപൂര്‍ത്തിയാകാത്ത മക്കളോടു കാണിച്ച ക്രൂരത കണക്കിലെടുത്ത് റിമാന്റ് ചെയ്യുകയായിരുന്നു.
മാത്രവുമല്ല യുവതിയോടൊപ്പം ഒളിച്ചോടിയ കാമുകനെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കാനും മജിസ്‌ട്രേറ്റ് വാരന്തരപ്പള്ളി പോലീസിന് നിര്‍ദ്ദേശം നല്‍കി.
No comments:
Post a Comment