ചെന്നൈ: മൊബൈൽ ഫോണിൽ ഇടിമിന്നലിന്റെ ചിത്രമെടുക്കാൻ ശ്രമിച്ചയാൾ മരിച്ചു. ചെന്നൈയ്ക്കടുത്ത തുരൈപാക്കം സ്വദേശി എച്ച്.എം.സുരേഷ്(43) ആണു മരിച്ചത്.[www.malabarflash.com]
തിരുവള്ളുവർ ജില്ലയിലെ സുന്നംപുക്കുളത്ത് ഒരു സുഹൃത്തിന്റെ വീട്ടിലെത്തിയപ്പോഴാണ് സുരേഷ് അപകടത്തിൽപ്പെട്ടത്. ഉച്ചയ്ക്കുശേഷം മഴ പെയ്യുന്നതിനിടെ മിന്നലടിച്ചപ്പോൾ സുരേഷ് തന്റെ സ്മാർട്ഫോണിൽ ചിത്രമെടുക്കാൻ ശ്രമിച്ചു. ഇതിനിടെ മിന്നലേറ്റ സുരേഷ് നിലത്തുവീണു. മുഖത്തും നെഞ്ചിലും പരിക്കേറ്റ സുരേഷനിനെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം പോലീസ് ബന്ധുക്കൾക്കു വിട്ടുനൽകി. അപകടത്തിനുപിന്നാലെ മിന്നലുള്ള സമയത്ത് ചിത്രമെടുക്കുന്നതിൽ ഒഴിഞ്ഞുനിൽക്കണമെന്നു പോലീസ് മുന്നറിയിപ്പ് നൽകി.

No comments:
Post a Comment