Latest News

സഹപ്രവര്‍ത്തകയെ വീട്ടില്‍ കൊണ്ടുവിട്ട യുവാവിന് സദാചാര സംഘത്തിന്റെ മര്‍ദനം

നീലേശ്വരം: സഹപ്രവര്‍ത്തകയെ ബൈക്കില്‍ വീട്ടില്‍ കൊണ്ടുവിട്ട യുവാവിനെ കാറിലെത്തിയ സദാചാര പോലീസ് സംഘം തട്ടിക്കൊണ്ടുപോയി മര്‍ദിച്ചു. പടന്നക്കാട് ഒഴിഞ്ഞവളപ്പിലെ ബാലന്റെ മകന്‍ രജീഷിനാണ്(31) മര്‍ദനമേറ്റത്.[www.malabarflash.com]

കാഞ്ഞങ്ങാട് മാവുങ്കാല്‍ സഞ്ജീവനി ആശുപത്രി ജീവനക്കാരനായ രജീഷ് സഹപ്രവര്‍ത്തയെ ബൈക്കില്‍ തൈക്കടപ്പുറത്തെ വീട്ടില്‍ കൊണ്ടുവിട്ടിരുന്നു. ഇിതിനു പിന്നാലെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോവുകയും മര്‍ദിച്ച ശേഷംവഴിയിലുപേക്ഷിക്കുകയായിരുന്നുവെന്നുമാണ് പരാതി. സംഭവത്തില്‍ നീലേശ്വരം പോലീസ് കേസെടുത്തു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.