കരിന്തളം സര്‍വ്വീസ് സഹകരണ ബാങ്കിന് സമീപം കയനി റോഡില്‍ സിറിയക് (തങ്കച്ചന്‍)- ഷൈനി ദമ്പതികളുടെ മകള്‍ അയോണ സിറിയക് (ഒന്‍പത്) ആണ് ചികിത്സക്കിടയില്‍ തിങ്കളാഴ്ച പുലര്‍ച്ചെ മരണപ്പെട്ടത്.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് അയോണക്ക് മണ്ണെണ്ണ വിളക്കില്‍ നിന്നും തീ പടര്‍ന്ന് പൊള്ളലേറ്റത്. മാതാപിതാക്കള്‍ പശുവിന് പുല്ലരിയാനായി പോയ സമയത്തായിരുന്നു അപകടം നടന്നത്. കനത്ത കാറ്റും മഴയും ഉണ്ടായ സമയത്ത് വൈദ്യുതി നിലച്ചതിനാല്‍ മണ്ണെണ്ണ വിളക്ക് കത്തിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ അയോണയുടെ ദേഹത്തേക്ക് മണ്ണെണ്ണ ഒഴുകി വസ്ത്രത്തിന് തീ പടര്‍ന്നു പിടിക്കുകയായിരുന്നു.
ഉടന്‍ നീലേശ്വരത്തെ സഹകരണ ആശുപത്രിയിലേക്കെത്തിച്ചുവെങ്കിലും നില ഗുരുതരമായതിനാല്‍ പരിയാരത്തേക്ക് മാറ്റുകയായിരുന്നു. കുമ്പളപ്പള്ളി കരിമ്പില്‍ എയുപി സ്‌കൂളിലെ നാലാംതരം വിദ്യാര്‍ത്ഥിനിയാണ് അയോണ. സഹോദരങ്ങള്‍: അപര്‍ണ (രണ്ടാംക്ലാസ് വിദ്യാര്‍ത്ഥിനി കുമ്പളപ്പള്ളി എയുപി സ്‌കൂള്‍), അലന്‍.
No comments:
Post a Comment