Latest News

പോലീസ്​ വിരട്ടിയോടിച്ച യുവാവ്​ കിണറ്റിൽ മരിച്ചനിലയിൽ

തൃശ്ശൂർ: ബാറിലെ അടിപിടിക്കിടെ പോലീസ് വിരട്ടിയോടിച്ച യുവാവിനെ അടുത്ത പറമ്പിലെ പറമ്പിലെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. നാട്യൻചിറ കൂർക്കപറമ്പിൽ ദേവദാസിന്റെ മകൻ പ്രജീഷിനെയാണ്​ (31) തിങ്കളാഴ്ച വൈകീട്ട് മേപ്പാടത്തെ ബാറിന് സമീപത്തെ ഉപയോഗശൂന്യമായ കിണറ്റിൽ കണ്ടെത്തിയത്.[www.malabarflash.com]

ഞായറാഴ്ച വൈകീട്ട് ബാറിൽ മദ്യപിച്ചവർ തമ്മിൽ അടിപിടി ഉണ്ടായതിനെ തുടർന്ന് പോലീസെത്തി ലാത്തിവീശി പ്രശ്​നക്കാരെ ഒാടിച്ചിരുന്നു. ഇതിനിടെ ഇറങ്ങിയോടിയ പ്രജീഷ് അബദ്ധത്തിൽ തൊട്ടടുത്തെ കിണറ്റിൽ വീണിരിക്കാമെന്നാണ്​ പോലീസ്​ നിഗമനം.

പ്രജീഷിനെ കാണാതെ വീട്ടുകാർ തിരച്ചിൽ നടത്തിയിരുന്നു. ഇതിനിടെയാണ്​ തിങ്കളാഴ്​ച രാത്രി മൃതദേഹം കിണറ്റിൽ പൊങ്ങിയത്. ഫയർഫോഴ്‌സ് എത്തി മൃതദേഹം പുറത്തെടുത്തു. 

സംഭവത്തിൽ ബന്ധുക്കളും നാട്ടുകാരും പോലീസിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തി. പോസ്​റ്റ്​മോർട്ടത്തിനായി മൃതദേഹം തൃശൂർ മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. മാതാവ്​: പുഷ്‌പ. ഭാര്യ: സൗമ്യ. മക്കൾ: അമൃത, അമൽനാഥ്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.