രാജപുരം: കാമുകിയെ പെണ്ണ് ചോദിച്ച് ചെന്ന കാമുകനും ബന്ധുക്കളും പിതാവിനെ അടിച്ചുവീഴ്ത്തി. കാമുകി വീടിന്റെ പിന്നാമ്പുറത്തുകൂടെ കാമുകന്റെ കൂടെ ഇറങ്ങിപ്പോയി വിവാഹിതയായി. പിതാവിന്റെ പരാതിയില്‍ കാമുകനും ബന്ധുക്കള്‍ക്കുമെതിരെ പോലീസ് കേസെടുത്തു.[www.malabarflash.com]
കള്ളാര്‍ മുണ്ടോട്ട് സ്വദേശിനിയും കോളേജ് വിദ്യാര്‍ത്ഥിനിയുമായ അഞ്ജുഷയാണ് മൈക്ക് ഓപ്പറേറ്റര്‍ സുനില്‍കുമാറിന്റെ കൂടെ വീട്ടില്‍ നിന്നും ഇറങ്ങിപ്പോയത്.
അഞ്ജുഷയും സുനില്‍കുമാറും ഏറെക്കാലമായി പ്രണയത്തിലായിരുന്നു. വ്യാഴാഴ്ച സുനില്‍കുമാറും സഹോദരന്‍ സുധീഷും അമ്മാവന്‍ രവീന്ദ്രനും അഞ്ജുഷയെ വിവാഹം കഴിച്ചുതരണമെന്ന് ആവശ്യപ്പെട്ട് വീട്ടില്‍ നേരിട്ട് ചെന്നു.
എന്നാല്‍ അഞ്ജുഷയുടെ പിതാവ് കുഞ്ഞമ്പു നായര്‍ വിവാഹത്തിന് സമ്മതിച്ചില്ല. തുടര്‍ന്ന് ഇരുവരും തമ്മിലു ണ്ടായ വാക്കേറ്റത്തിനും കയ്യാങ്കളിക്കുമിടയിലാണ് കുഞ്ഞമ്പുനായര്‍ നിലത്തു വീണത്.
ഇതിനിടയില്‍ അഞ്ജുഷ വീടിന്റെ പിന്‍വാതിലിലൂടെ സുനില്‍കുമാറിന്റെ കൂടെ ഇറങ്ങിപ്പോയി. പിന്നീട് അതിയാമ്പൂര്‍ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തില്‍ വെച്ച് വിവാഹിതരായി.
ഇതിനിടയില്‍ അഞ്ജുഷ വീടിന്റെ പിന്‍വാതിലിലൂടെ സുനില്‍കുമാറിന്റെ കൂടെ ഇറങ്ങിപ്പോയി. പിന്നീട് അതിയാമ്പൂര്‍ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തില്‍ വെച്ച് വിവാഹിതരായി.
എന്നാല്‍ പരിക്കേറ്റ കുഞ്ഞമ്പുനായരുടെ പരാതിയില്‍ സുനില്‍, അമ്മാവന്‍ രവീന്ദ്രന്‍, സഹോദരന്‍ സുധീഷ് എന്നിവരുടെ പേരിലാണ് പോലീസ് കേസെടുത്തത്.
No comments:
Post a Comment