തൊടുപുഴ: വിവാഹവസ്ത്രങ്ങളെടുക്കാനെത്തിയ സംഘത്തിൽനിന്നു പ്രതിശ്രുത വധുവിനെ കടത്തിക്കൊണ്ടു പോകാൻ ശ്രമിച്ച സംഭവത്തിൽ യുവതിയെ കാമുകനൊപ്പം വിട്ടയച്ചു.[www.malabarflash.com]
ബന്ധുക്കൾക്കൊപ്പം പോകില്ലെന്നും വിവാഹം കഴിക്കാനില്ലെന്നും അറിയിച്ചതിനെത്തുടർന്നാണ് യുവതിയെ ഈരാറ്റുപേട്ട സ്വദേശിയായ കാമുകനൊപ്പം വിട്ടയച്ചത്.
ബന്ധുക്കൾക്കൊപ്പം പോകില്ലെന്നും വിവാഹം കഴിക്കാനില്ലെന്നും അറിയിച്ചതിനെത്തുടർന്നാണ് യുവതിയെ ഈരാറ്റുപേട്ട സ്വദേശിയായ കാമുകനൊപ്പം വിട്ടയച്ചത്.
ബന്ധുക്കൾക്കും പ്രതിശ്രുത വരനുമൊപ്പം വസ്ത്രങ്ങൾ വാങ്ങാനെത്തിയ യുവതിയെയാണു ബുധനാഴ്ച തൊടുപുഴയിലെ വസ്ത്രവ്യാപാര സ്ഥാപനത്തിൽനിന്നു കാമുകൻ വിളിച്ചിറക്കി കൊണ്ടുപോകാൻ ശ്രമിച്ചത്. ഇതേത്തുടർന്ന് വ്യാപാര സ്ഥാപനത്തിൽ നടന്ന സംഘർഷത്തിൽ പ്രതിശ്രുത വരനും കാമുകനും യുവതിയുടെ ബന്ധുക്കളും വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരുമടക്കം ഒട്ടേറെപ്പേർക്കു പരിക്കേൽക്കുകയും ചെയ്തു.
പിന്നീട് തൊടുപുഴ പോലീസ് എത്തി യുവതിയെ ഉൾപ്പെടെ എല്ലാവരെയും പോലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോയി. യുവതിയെ ഷെൽട്ടർ ഹോമിൽ പാർപ്പിച്ചിരിക്കുകയായിരുന്നു. ഞായറാഴ്ചയായിരുന്നു ഉടുന്പന്നൂർ സ്വദേശിയായ യുവതിയും പാലക്കുഴ സ്വദേശിയായ യുവാവും തമ്മിൽ വിവാഹം നിശ്ചയിച്ചിരുന്നത്. പ്രതിശ്രുത വരനുമായി നേരത്തെ പ്രണയത്തിലായിരുന്ന യുവതി പിന്നീട് ഈരാറ്റുപേട്ട സ്വദേശിയുമായി അടുപ്പത്തിലാകുകയായിരുന്നു.

യുവതിയുടെയും കാമുകന്റെയും ബന്ധുക്കളും വ്യാഴാഴ്ച പോലീസ് സ്റ്റേഷനിലെത്തി. എന്നാൽ, വിവാഹ നിശ്ചയച്ചടങ്ങും മറ്റും കഴിഞ്ഞതിനാൽ നഷ്ടപരിഹാരം ആവശ്യപ്പെട്ടു പോലീസിൽ പരാതി നൽകുമെന്നു പ്രതിശ്രുത വരന്റെ ബന്ധുക്കൾ പറഞ്ഞു.
No comments:
Post a Comment