Latest News

15 ലക്ഷം കടം തീർക്കാൻ ഭാര്യയെും മകളെയും വിറ്റ്​ ഒാട്ടോ ഡ്രൈവർ

ഹൈദരാബാദ്​: കടം തീർക്കാൻ ഭാര്യയെയുംം മകളെയും വിൽക്കാനൊരുങ്ങി ആന്ധ്രാ പ്രദേശിലെ ഒാട്ടോ ഡ്രൈവർ. പ്രായപൂർത്തിയാകാത്ത മകളെയും ഭാര്യയെയും വിൽക്കാൻ ഇയാൾ കരാറുണ്ടാക്കുകയും ചെയ്​തു. 15 ലക്ഷം രൂപയാണ്​ 38 കാരനായ ഡ്രൈവർക്കുള്ളത്​.[www.malabarflash.com]

മദ്യപാനിയായ ഇയാൾക്ക്​ പ്രായപൂർത്തിയാകാത്ത നാലു പെൺകുട്ടികളും ഒരു മകനുമുണ്ട്​. മൂത്ത രണ്ട്​ പെൺമക്കൾക്ക്​ 17ഉം 12ഉം വയസാണ്​. ഇതിൽ 12കാരിയെ വിൽക്കാനാണ്​ കരാർ ഉണ്ടാക്കിയിരിക്കുന്നത്​. പെൺകുട്ടിക്ക്​ പ്രായപൂർത്തിയാകുമ്പോൾ അവളെ നൽകാമെന്ന്​ കണിച്ച്​ ഒരാളുമായി 1.5 ലക്ഷം രൂപയുടെ കരാറാണ്​ ഒപ്പുവെച്ചിരിക്കുന്നത്​.

ഒാട്ടോ ഡ്രൈവറുടെ ഭാര്യ പരാതി നൽകിയതോടെയാണ്​ സംഭവം പുറത്തറിഞ്ഞത്​. താൻ ഇൗയടുത്താണ്​ സംഭവം അറിഞ്ഞതെന്നും ത​ന്റെ  മക്കളെ ഇയാൾ വിൽക്കുമെന്ന്​ ഭയക്കുന്നതായും ഭാര്യ പറഞ്ഞു. തന്നെ അഞ്ചു ലക്ഷം രൂപക്ക്​ ഭർത്താവി​ന്റെ  ബന്ധുവിന്​ വിറ്റതായും അവർ ആരോപിച്ചു. 

സംഭവം അറിഞ്ഞതോടെ മക്കളെയും കൂട്ടി സ്വന്തം വീട്ടിലേക്ക്​ പോയെന്നും എന്നാൽ ഭർത്താവ്​ അവിടെ  വന്ന്​ ഉപദ്രവിക്കുകയാണെന്നും സ്​ത്രീ പരാതിയിൽ പറയുന്നു.

ത​ന്റെ  കുട്ടികളെ തനിക്ക്​ ഇഷ്​ടമുള്ളത്​ ചെയ്യുമെന്നാണ്​ ഭർത്താവിന്റെ  ഭീഷണിയെന്നും സ്​ത്രീ പറയുന്നു. സ്​ത്രീയുടെ പരാതിയെ തുടർന്ന്​ കേസെടുക്കുകയും 17ഉം 12ഉം വയസുള്ള കുട്ടികളെ സംരക്ഷണ​കേന്ദ്രത്തിലേക്ക്​ മാറ്റുകയും ചെയ്​തിട്ടുണ്ട്​.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.