Latest News

സെർബിയയെ വീഴ്ത്തി ബ്രസീൽ പ്രീക്വാർട്ടറിൽ

മോസ്​കോ: ഗ്രൂപ്പ്​ ഇയിലെ അവസാന മൽസരത്തിൽ അനായാസം സെർബിയയെ മറികടന്ന്​ ബ്രസീൽ. എതിരില്ലാത്ത രണ്ട്​ ഗോളിനാണ്​ ബ്രസീലിന്റെ ജയം. 36ാം മിനുട്ടിൽ പൗളിഞ്ഞോയും 68ാം മിനുട്ടിൽ സിൽവയുമാണ്​ ബ്രസീലിനായി ഗോളുകൾ നേടിയത്​.[www.malabarflash.com]

തുടക്കം മുതൽ തന്നെ അക്രമിച്ച്​ കളിക്കുകയായിരുന്നു ബ്രസീൽ. നിർണായക മൽസരമാണെന്നതി​​ന്റെ സമർദമൊന്നും ബ്രസീലിനുണ്ടായില്ല. തനത്​ കളിയുമായി കാനറികൾ കളം നിറയുന്ന കാഴ്​ചയാണ്​ മൈതാനത്ത്​ കണ്ടത്​. 36ാം മിനുട്ടിൽ ബ്രസീലി​​ന്റെ ആക്രമണം ഫലം കണ്ടു. കുടീഞ്ഞോ നൽകിയ തകർപ്പൻ പാസിൽ നിന്നും പോളിഞ്ഞോ ഗോൾ കണ്ടെത്തി. 58ാം മിനുട്ടിൽ നെയ്മറെടുത്ത കോർണർ കിക്കിൽ നിന്ന്​ സിൽവ കൂടി ഗോൾ നേടിയതോടെ ബ്രസീൽ ഗോൾ​ നേട്ടം രണ്ടാക്കി.

പിന്നീട്​ മൂന്നാം ഗോളിനായി നിരവധി ആക്രമണങ്ങൾ ബ്രസീൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. നെയ്​മറായിരുന്നു ഏറ്റവും കൂടുതൽ അവസരങ്ങൾ തുറന്നെടുത്തത്​. മൈതാനത്ത്​ മനോഹര നീക്കങ്ങൾ താരം നടത്തിയെങ്കിലും ഫിനിഷിങ്ങിലെ പോരായ്​മ വിനയായി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.