കൊച്ചി: പ്ലേ സ്കൂളിൽനിന്നു വീടുകളിലേക്കു കുട്ടികളെയുമായി പോയ സ്കൂൾ വാൻ റോഡരികിലെ ക്ഷേത്രക്കുളത്തിലേക്കു മറിഞ്ഞ് നാലു വയസുള്ള രണ്ടു പിഞ്ചുകുഞ്ഞുങ്ങളും ആയയും മരിച്ചു.[www.malabarflash.com]
രക്ഷപ്പെട്ട മിലോണ്, മിത്രവൃന്ദ, ധനഷ്, അനിക, പ്രതീഷ് എന്നീ കുട്ടികളെ മാതാപിതാക്കൾക്കൊപ്പം പറഞ്ഞയച്ചു. മരിച്ച കുട്ടികളുടെ മൃതദേഹങ്ങൾ കളക്ടറുടെ നിർദേശപ്രകാരം പോസ്റ്റ്മോർട്ടം ഒഴിവാക്കി ബന്ധുക്കൾക്കു കൈമാറി. ആദിത്യന്റെ സംസ്കാരം അച്ഛൻ ശ്രീജിത്തിന്റെ കുടുംബവീടായ ചെങ്ങന്നൂർ മുളക്കുഴ ശ്രീനിലയത്തിൽ ചെവ്വാഴ്ച നടക്കും. ഏക മകനാണ്. അമ്മ: പ്രിയ.
സനൽ-സ്മിഷ ദന്പതികൾക്ക് ആറു വർഷത്തെ കാത്തിരിപ്പിനുശേഷം ജനിച്ച കുട്ടിയാണ് വിദ്യാലക്ഷ്മി. വിദ്യാലക്ഷ്മിയുടെ സംസ്കാരം ചെവ്വാഴ്ച 11ന് ശാന്തിവനം ശ്മശാനത്തിൽ. ലതയുടെ സംസ്കാരം ചെവ്വാഴ്ച 12ന് മരട് ശാന്തിവനം ശ്മശാനത്തിൽ നടക്കും. ഇരട്ടക്കുട്ടികളായ ഐശ്വര്യ, ലക്ഷ്മി എന്നിവർ മക്കളാണ്.
ഡ്രൈവറും വാഹനത്തിലുണ്ടായിരുന്ന മറ്റ് ആറു കുട്ടികളും രക്ഷപ്പെട്ടു. രക്ഷപ്പെട്ട ഒരു കുട്ടി മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ വെന്റിലേറ്ററിലാണ്. തിങ്കളാഴ്ച്ച ഉച്ചകഴിഞ്ഞു മൂന്നരയോടെ മരട് കാട്ടിത്തറ റോഡിലായിരുന്നു ദാരുണമായ സംഭവം.
മരട് വിക്രം സാരാഭായ് റോഡിലെ കിഡ്സ് വേൾഡ് സ്കൂളിന്റെ വാനാണ് അപകടത്തിൽപ്പെട്ടത്. മരടിൽ വാടകയ്ക്കു താമസിക്കുന്ന ചെങ്ങന്നൂർ മുളക്കുഴ ശ്രീനിലയത്തിൽ ശ്രീജിത്ത് എസ്. നായരുടെ മകൻ ആദിത്യൻ (4), മരട് ആയത്രപ്പറന്പിൽ വാടകയ്ക്കു താമസിക്കുന്ന കാക്കനാട് വാഴക്കാല ഐശ്വര്യയിൽ സനലിന്റെ മകൾ വിദ്യാലക്ഷ്മി (4), സ്കൂളിലെ ആയ മരട് വിക്രംസാരാഭായ് റോഡ് കൊച്ചിറപ്പാടത്ത് ഉണ്ണിയുടെ ഭാര്യ ലത (45) എന്നിവരാണു മരിച്ചത്.

പരിക്കേറ്റ ക്യാരോൾ (5) ആണു വെന്റിലേറ്ററിലുള്ളത്. എറണാകുളം കാസിനോ ഹോട്ടലിൽ ഹ്യൂമൻ റിസോഴ്സ് ഓഫീസറാണ് ആദിത്യന്റെ അച്ഛൻ ശ്രീജിത്ത്.
അപകടം നടക്കുന്പോൾ ഡ്രൈവറും ആയയും എട്ടു കുട്ടികളുമായിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത്. കാട്ടിത്തറ റോഡിലെ വളവിൽ എതിരേവന്ന സൈക്കിളിനു സൈഡ് കൊടുക്കുന്പോൾ സംരക്ഷണഭിത്തിയില്ലാത്ത ഇല്ലത്തുപറന്പിൽ കുളത്തിലേക്കു വാഹനം മറിയുകയായിരുന്നു. വാഹനം വീഴുന്ന ശബ്ദവും കട്ടികളുടെ കൂട്ടക്കരച്ചിലും കേട്ട് ഓടിയെത്തിയ സമീപവാസികളാണു രക്ഷാപ്രവർത്തനം നടത്തിയത്.

കുളത്തിന്റെ ആഴങ്ങളിലേക്കു മെല്ലെ താഴ്ന്നുകൊണ്ടിരുന്ന വാനിൽനിന്നു കുട്ടികളെ രക്ഷപ്പെടുത്താൻ നാട്ടുകാർക്കൊപ്പം ഡ്രൈവർ അനിൽ കുമാറും (ബാബു-40) ഉണ്ടായിരുന്നു. പിന്നീടു കുഴഞ്ഞുവീണ ഇദ്ദേഹത്തെയും മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വാഹനം വടംകെട്ടി താഴാതെ നിർത്തിയശേഷമാണ് ആയ ലതയേയും ആദിത്യനെയും വിദ്യാലക്ഷ്മിയെയും വാഹനത്തിൽനിന്നു പുറത്തെടുക്കാനായത്. വാഹനത്തിനുള്ളിൽ ചെളിവെള്ളത്തിൽ മുങ്ങിയ നിലയിലായിരുന്നു മൂവരും. ഇവരെ ഉടൻ മരടിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
വാഹനം വടംകെട്ടി താഴാതെ നിർത്തിയശേഷമാണ് ആയ ലതയേയും ആദിത്യനെയും വിദ്യാലക്ഷ്മിയെയും വാഹനത്തിൽനിന്നു പുറത്തെടുക്കാനായത്. വാഹനത്തിനുള്ളിൽ ചെളിവെള്ളത്തിൽ മുങ്ങിയ നിലയിലായിരുന്നു മൂവരും. ഇവരെ ഉടൻ മരടിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
സനൽ-സ്മിഷ ദന്പതികൾക്ക് ആറു വർഷത്തെ കാത്തിരിപ്പിനുശേഷം ജനിച്ച കുട്ടിയാണ് വിദ്യാലക്ഷ്മി. വിദ്യാലക്ഷ്മിയുടെ സംസ്കാരം ചെവ്വാഴ്ച 11ന് ശാന്തിവനം ശ്മശാനത്തിൽ. ലതയുടെ സംസ്കാരം ചെവ്വാഴ്ച 12ന് മരട് ശാന്തിവനം ശ്മശാനത്തിൽ നടക്കും. ഇരട്ടക്കുട്ടികളായ ഐശ്വര്യ, ലക്ഷ്മി എന്നിവർ മക്കളാണ്.
No comments:
Post a Comment