അടിമാലി: മൂന്നാർ ആനച്ചാലിനു സമീപം നിർമാണത്തിലിരുന്ന രണ്ടുനില കെട്ടിടം തകർന്നുവീണു. ആനച്ചാൽ രണ്ടാംമൈൽ റോഡിനോടു ചേർന്നുള്ള കെട്ടിടമാണ് തകർന്നുവീണത്. തിങ്കളാഴ്ച് വൈകുന്നേരം നാലരയോടെയായിരുന്നു അപകടം നടന്നത്.[www.malabarflash.com]
ആനച്ചാൽ മേക്കോടയിൽ ശാർങ്ധരന്റെ കെട്ടിടമാണ് തകർന്നത്. രണ്ടുവർഷം മുന്പാണ് ഇയാൾ കെട്ടിട നിർമാണമാരംഭിച്ചത്. നിർമാണം ഏകദേശം പൂർത്തീകരിച്ചിരുന്നു.
കുത്തനെ ചരിവുള്ള പ്രദേശത്ത് നിർമിച്ച കെട്ടിടത്തിന്റെ അടിവശത്തുനിന്നും മണ്ണിടിഞ്ഞു താഴ്ന്നതാണ് അപകടത്തിനു കാരണം.കെട്ടിടത്തിനുള്ളിൽ ആളുകളുണ്ടായിരുന്നില്ല. മഴ ശക്തമായി തുടരുന്നതിനാലും പ്രദേശത്ത് ഇനിയും മണ്ണിടിയുവാൻ സാധ്യതയുണ്ട്. അപകടസാധ്യത കണക്കിലെടുത്ത് പ്രദേശത്തുനിന്ന് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.

No comments:
Post a Comment