ഉദുമ: കെ.എസ്.ആർ.ടി.സിയുടെ കൊല്ലൂർ സ്കാനിയ ബസ് ബൈക്കിൽ ഇടിച്ച് യുവാവ് മരിച്ചു. വ്യാഴാഴ്ച രാവിലെ ആറു മണിയോടെ ഉദുമ ടൗണിലാണ് അപകടം.[www.malabarflash.com]
മേൽപറമ്പ് കുന്നരുവത്തെ പരേതനായ നാരായണന്റെയും ബേബി യുടെയും ഏക മകൻ കെ.ആർ.നവീൻ കുട്ടൻ (23) ആണ് മരിച്ചത്.
കാപ്പിൽ താജ് ഹോട്ടലിൽ പ്രൊഡക്ഷൻ ഡിപ്പാർട്മെന്റിൽ ജോലി ചെയ്യുന്ന നവീൻകുട്ടൻ വ്യാഴാഴ്ച രാവിലെ ജോലിക്ക് പോകുമ്പോൾ അമിത വേഗതയിൽ വന്ന ബസ് ഇടിക്കുകയായിരുന്നു.
കാപ്പിൽ താജ് ഹോട്ടലിൽ പ്രൊഡക്ഷൻ ഡിപ്പാർട്മെന്റിൽ ജോലി ചെയ്യുന്ന നവീൻകുട്ടൻ വ്യാഴാഴ്ച രാവിലെ ജോലിക്ക് പോകുമ്പോൾ അമിത വേഗതയിൽ വന്ന ബസ് ഇടിക്കുകയായിരുന്നു.
ബസിനടിയിൽ കുടുങ്ങിയ യുവാവിനെ ടൗണിലുണ്ടായിരുന്നവർ ഓടിയെത്തി പുറത്തെടുത്ത് ഉദുമ നഴ്സിംഗ് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
No comments:
Post a Comment