ദാവങ്കര: കാമുകിയുടെ സുഹൃത്തിനെ കുത്തിപരിക്കേല്‍പ്പിച്ചതിന് കര്‍ണാടക എംഎല്‍എയുടെ മകനെതിരേ പോലീസ് കേസെടുത്തു. കര്‍ണാടകയിലെ കോണ്‍ഗ്രസ് എംഎല്‍എ ലിങ്കരാജുവിന്റെ മകന്‍ രാഗേഷിനെതിരേയാണ് കേസെടുത്തിരിക്കുന്നത്.[www.malabarflash.com]
കാമുകിയുടെ സുഹൃത്തായ ഹരീഷിനെ ചൊവ്വാഴ്ചയാണ് രാഗേഷ് കുത്തി പരിക്കേല്‍പ്പിച്ചത്. കര്‍ണാടകത്തിലെ ദാവങ്കരയിലാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ് ഹരീഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കത്തികൊണ്ട് മുഖത്തും തലയിലുമാണ് കുത്തേറ്റിരിക്കുന്നത്. ആഴത്തിലുള്ള മുറിവുകളാണ് തലയില്‍ ഉണ്ടായിരിക്കുന്നത്. മൂക്കിനും മുറിവേറ്റിട്ടുണ്ട്. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് രാഗേഷിനെതിരേ കെ.ടി.ജെ നഗര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

No comments:
Post a Comment