കൊല്ലം: നവമാധ്യമത്തിലൂടെ സൗഹൃദത്തിലായ യുവതിയെ പീഡിപ്പിച്ച് പണംതട്ടിയ കേസിൽ യുവമോർച്ച നേതാവ് പോലീസ് പിടിയിൽ. യുവമോർച്ച കൊല്ലം ജില്ലാ കമ്മിറ്റിയംഗം തേവലക്കര സ്വദേശി രാജേഷ് കുമാറാണ് തെക്കുംഭാഗം പോലീസിന്റെ പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.[www.malabarflash.com]
രാജേഷ് ഒമാനിൽ ജോലിചെയ്തിരുന്ന കാലത്ത് തേവലക്കര സ്വദേശിയും ഭർതൃമതിയുമായ യുവതിയുമായി സൗഹൃദത്തിലായി. ഫേസ്ബുക്കിലൂടെയും വാട്സ്ആപ്പിലൂടെയും വളർന്ന ബന്ധം ഇരുവരും നാട്ടിലെത്തിയ ശേഷവും തുടർന്നു.
തിരുവനന്തപുരം, ആലപ്പുഴ തുടങ്ങിയ സ്ഥലങ്ങളിൽ എത്തിച്ച് യുവതിയെ ലൈംഗികമായി ഇയാൾ പീഡിപ്പിച്ചതായി പോലീസ് പറയുന്നു. ഇതിനിടെ, രാജേഷ് യുവതിയിൽ നിന്ന് പണം കൈപ്പറ്റുകയും എതിർത്തപ്പോൾ ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു.
ഏഴ് ലക്ഷത്തിലേറെ രൂപ രാജേഷ് ഭീഷണിപ്പെടുത്തി കൈക്കലാക്കിയെന്നും തന്റെ എ.ടി.എം കാർഡ് ഉൾപ്പെടെ രാജേഷിന്റെ കൈവശമാണെന്നും പരാതിയിൽ യുവതി പറയുന്നു.
തെക്കുംഭാഗം എസ്.ഐ രാജീവിന്റെ നേതൃത്വത്തിലുള്ള പോലീസാണ് അറസ്റ്റ് ചെയ്തത്.

No comments:
Post a Comment