മുംബൈ: മുംബൈ നഗരത്തില്‍ ഭക്ഷണശാലയില്‍ ഉച്ചഭക്ഷണം കഴിച്ചുകൊണ്ടിരുന്നയാളുടെ പോക്കറ്റിലിരുന്ന മൊബൈല്‍ഫോണ്‍ പൊട്ടിത്തെറിച്ചത് ഭക്ഷണം കഴിക്കാനെത്തിയവരെ ഭയചകിതരാക്കി.[www.malabarflash.com]
മൊബൈല്‍ഫോണ്‍ പോട്ടിത്തെറിച്ചതിനെത്തുടര്‍ന്നുണ്ടായ ശബ്ദവും പുകയും കാരണം ഇവിടെയെത്തിയവര്‍ ചിതറിയോടുകയായിരുന്നു. സംഭവത്തില്‍ ഫോണിന്റെ ഉടമക്ക് നിസാര പരുക്കേറ്റു. ബാന്ദുപ് മേഖലയിലെ ഭക്ഷണശാലയിലാണ് സംഭവം നടന്നത്.
ഇതിനുമുമ്പും സമാനമായ സംഭവങ്ങളുണ്ടായിട്ടുണ്ട്. മാര്‍ച്ചില്‍ ഒഡീഷയില്‍ ഉമ ഒറാം എന്ന പതിനെട്ടുകാരി മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് മരിച്ചിരുന്നു. മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്തുകൊണ്ട് സംസാരിക്കവെ ഫോണിന്റെ ബാറ്ററി പൊട്ടിത്തെറിച്ചാണ് പെണ്‍കുട്ടി മരിച്ചത്.
No comments:
Post a Comment