പടന്നക്കാട്: മാതാവിന്റെ ഒത്താശയോടെ 13കാരിയെ പല തവണകളിലായി 80 വയസുകാരന് ഉള്‍പ്പെടെ നാലുപേര്‍ ചേര്‍ന്ന് പീഡനത്തിനിരയാക്കി. സംഭവവുമായി ബന്ധപ്പെട്ട് ഉമ്മയടക്കം അഞ്ചു പേര്‍ക്കെതിരെ ഹൊസ്ദുര്‍ഗ്, നീലേശ്വരം പോലീസ് കേസെടുത്തു.[www.malabarflash.com]
ഉമ്മ നാലുകേസുകളിലും പ്രതിയാണ്. ഇതില്‍ രണ്ടുപേര്‍ അറസ്റ്റിലായിട്ടുണ്ട്. പടന്നക്കാട് ഒഴിഞ്ഞവളപ്പിനടുത്തുള്ള 13കാരിയാണ് ജൂണ്‍ മാസം മുതല്‍ തുടര്‍ച്ചയായി ക്രൂരപീഡനത്തിനിരയായത്.
സംഭവത്തില്‍ ഞാണിക്കടവിലെ ഓട്ടോറിക്ഷ ഡ്രൈവര്‍ ബാബു, അനന്തംപള്ളയിലെ അഷറഫ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കേസില്‍ പടന്നക്കാട്ടെ മണ്ണും കല്ലും മൊത്തമായി എടുത്ത് വില്‍പ്പന നടത്തുന്ന മേസ്തിരി എറമുള്ളാന്(80), ഞാണിക്കടവിലെ കൂലിപ്പണിക്കാരനായ അസൈനാര്‍ എന്നിവരെ പിടികിട്ടാനുണ്ട്.
പെണ്‍കുട്ടിയുടെ മാതാവ് പതിവായി യാത്ര ചെയ്യാറുള്ള ഓട്ടോറിക്ഷയുടെ ഡ്രൈവറാണ് അറസ്റ്റിലായ ബാബു.
നീലേശ്വരത്ത് സാധനങ്ങള്‍ വാങ്ങാനായി ഉമ്മയോടൊപ്പം പോയപ്പോഴാണ് പെണ്‍കുട്ടിയെ ബാബു ആദ്യമായി പീഡിപ്പിച്ചത്. ബസ് സ്റ്റാന്റ് പരിസരത്ത് ഓട്ടോ നിര്‍ത്തിയ ശേഷം മാതാവ് ഫാന്‍സി കടയിലേക്ക് പോയപ്പോള്‍ ഓട്ടോറിക്ഷയില്‍ തനിച്ചായ പെണ്‍കുട്ടിയെ റിക്ഷയുടെ കര്ട്ടന് താഴ്ത്തിയാണ് ദേഹത്ത് പിടിച്ചും മറ്റും ബാബു പീഡിപ്പിച്ചത്.
ഇതിനു ശേഷം പലവട്ടങ്ങളിലായി ഇതാവര്‍ത്തിച്ചതായും പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നു.
ഇതിനു ശേഷം പലവട്ടങ്ങളിലായി ഇതാവര്‍ത്തിച്ചതായും പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നു.
മറ്റു മൂന്നുപേരും ഇവര്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്സിലെ കിടപ്പുമുറിയില്‍ വെച്ചാണ് പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയത്. സംഭവ സമയങ്ങളില്‍ വീട്ടിലുണ്ടായിരുന്ന മാതാവ് ഇതിന് എല്ലാവിധ ഒത്താശകളും ചെയ്തുകൊടുക്കുകയായിരുന്നു.
ഉമ്മയെ തേടി പലപ്പോഴും നിരവധി പേര് അസമയങ്ങളില്‍ വീട്ടിലെത്താറുണ്ടെന്നും വീട്ടിലെത്തുന്നവരും ഉമ്മയും മണിക്കൂറുകളോളം അടച്ചിട്ട മുറിയില്‍ കഴിയാറുണ്ടെന്നും പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നുണ്ട്.
സ്കൂളില്‍ പലപ്പോഴും പെണ്‍കുട്ടി അസ്വസ്ഥത കാണിക്കുന്നത് കണ്ട അധ്യാപകര്‍ വിവരങ്ങള്‍ ചോദിച്ചറിഞ്ഞപ്പോഴാണ് മാതാവിന്റെ ഒത്താശയോടെ നടത്തുന്ന ഞെട്ടിക്കുന്ന പീഡനവിവരം പുറത്തറിഞ്ഞത്.
സ്കൂളധികൃതര്‍ സംഭവം ചൈല്ഡ്ലൈന് അധികൃതരെ അറിയിക്കുകയായിരുന്നു.
സ്കൂളധികൃതര്‍ സംഭവം ചൈല്ഡ്ലൈന് അധികൃതരെ അറിയിക്കുകയായിരുന്നു.
ചൈല്ഡ്ലൈന് പ്രവര്‍ത്തകരാണ് പെണ്‍കുട്ടിയുമായി പോലീസിലെത്തി പരാതി നല്‍കിയത്. പീഡനത്തിനിരയായ പെണ്‍കുട്ടിയെ ജില്ലാ ആശുപത്രിയില്‍ വൈദ്യപരിശോധനക്ക് വിധേയമാക്കി. പരിശോധനയില്‍ ലൈംഗിക പീഡനം നടന്നിട്ടില്ലെന്നും ശാരീരിക പീഡനം നടന്നതായും കണ്ടെത്തി.
No comments:
Post a Comment