നീലേശ്വരം: കൊടിമരത്തെച്ചൊല്ലി സ്കൂളിൽ ഉടലെടുത്ത സംഘർഷം വിദ്യാർഥികൾ തമ്മിൽ സംഘട്ടനത്തിലെത്തി; ഗ്രനേഡ് ഉൾപ്പെടെയുള്ള സന്നാഹങ്ങളുമായി പോലീസും കുതിച്ചെത്തിയതോടെ ദേശീയപാതയിലെ നീലേശ്വരം മാർക്കറ്റ് ജംക്‌ഷനിൽ ഏറെ നേരം യുദ്ധസമാനമായ സാഹചര്യം.[www.malabarflash.com]
കോട്ടപ്പുറം സി.എച്ച്.മുഹമ്മദ് കോയ സ്മാരക ഗവ. വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിൽ എസ്എഫ്ഐ– എംഎസ്എഫ് പ്രവർത്തകർ തമ്മിലുടലെടുത്ത സംഘർഷമാണ് തെരുവിൽ തുറന്ന സംഘട്ടനത്തിലെത്തിയത്.
സ്കൂൾ വിട്ടതോടെ 4.30ന് ആണ് ഇരു വിഭാഗം വിദ്യാർഥികളും മാർക്കറ്റ് ജംക്‌ഷനിൽ സംഘടിച്ച് തല്ലിയത്.
എംഎസ്എഫ് മണ്ഡലം ജന.സെക്രട്ടറി സെയ്ഫുദ്ദീൻ കുന്നുംകൈ, കോട്ടപ്പുറം സ്കൂൾ യൂണിറ്റ് പ്രവർത്തകർക്കും നേരെ വധശ്രമം നടന്നതായി എംഎസ്എഫ് ആരോപിച്ചു. കൊയാമ്പുറം സുരേഷ്, ആനച്ചാൽ രതീഷ്, രാജേഷ് എന്നിവരുടെ നേതൃത്വത്തിൽ ഡിവൈഎഫ്ഐ, സിഐടിയു പ്രവർത്തകർ പൊലീസ് സാന്നിധ്യത്തിൽ ആക്രമിക്കുകയായിരുന്നുവെന്നും ഇവർ പറഞ്ഞു. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സ്കൂളിനു സമീപം സ്ഥാപിച്ച എസ്എഫ്ഐ കൊടിമരം നശിപ്പിച്ചതിൽ പ്രതിഷേധിച്ച് വെള്ളിയാഴ്ച സ്കൂളിൽ നടന്ന എസ്എഫ്ഐ പ്രകടനത്തിലേക്ക് ഇരച്ചുകയറി പ്രവർത്തകരെ അടിച്ചതാണു പ്രശ്നങ്ങളുടെ തുടക്കമെന്ന് എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് എം.വി.രതീഷ് കുമ്പളപ്പള്ളി പറഞ്ഞു.
വൈകിട്ടു വീണ്ടും സംഘട്ടനമുണ്ടായി. ഇതിൽ സ്കൂളിലെ ഹയർസെക്കൻഡറി വിദ്യാർഥികളായ വിഘ്നേഷ്, പ്രശാന്ത്, എസ്എഫ്ഐ നീലേശ്വരം ഏരിയാ പ്രസിഡന്റ് പി.കെ.ശ്രീരാജ്, വൈസ് പ്രസിഡന്റ് കെ.ഷിബിൻ എന്നിവർക്കു പരുക്കേറ്റതായും ഇവരെ നീലേശ്വരം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും എസ്എഫ്ഐ പറഞ്ഞു.
കാഞ്ഞങ്ങാട് ഡിവൈഎസ്പി പി.കെ.സുധാകരൻ, വെള്ളരിക്കുണ്ട് സിഐ എം.സുനിൽകുമാർ, നീലേശ്വരം എസ്ഐ എം.വി.ശ്രീദാസ്, അഡീഷനൽ എസ്ഐ ഇ.വി.രാജശേഖരൻ എന്നിവരുടെ നേതൃത്വത്തിൽ ശക്തമായ പോലീസ് സേന ഗ്രനേഡ് ഉൾപ്പെടെയുള്ള സന്നാഹങ്ങളുമായി എത്തിയാണ് വിദ്യാർഥികളെ പിരിച്ചുവിട്ടത്.
നീലേശ്വരം മാർക്കറ്റ് ജംക്‌ഷനിലും കോട്ടപ്പുറത്തും രാത്രി വൈകിയും പോലീസ് ജാഗ്രത പാലിക്കുന്നുണ്ട്. പട്രോളിങ്ങും ശക്തമാക്കി.

No comments:
Post a Comment