Latest News

അഭിമന്യു വധം: ക്യാംപസ് ഫ്രണ്ട് സംസ്ഥാന നേതാവ് പിടിയിൽ

കൊച്ചി: മഹാരാജാസ് കോളജ് എസ്എഫ്ഐ നേതാവ് എം.അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതികളിൽ ഒരാൾ കൂടി പിടിയിൽ. ക്യാംപസ് ഫ്രണ്ട് സംസ്ഥാന നേതാവ് മുഹമ്മദ് റിഫയാണു പിടിയിലായത്.[www.malabarflash.com] 

കണ്ണൂർ സ്വദേശിയായ റിഫ കൊച്ചിയിൽ എൽഎൽബി വിദ്യാർഥിയാണ്. അഭിമന്യുവിനെ ആക്രമിച്ച സംഘത്തെ വിളിച്ചുവരുത്തിയത് റിഫയായിരുന്നു. ബെംഗളൂരുവിൽനിന്നാണ് ഇയാളെ പിടികൂടിയത്. അതേസമയം, പ്രതികളെ സഹായിച്ച ഫസലുദ്ദീൻ എറണാകുളം കോടതിയിൽ കീഴടങ്ങി.


സംഭവത്തിൽ നേരിട്ടു പങ്കെടുത്ത പള്ളുരുത്തി സ്വദേശി സനീഷിനെ (28) അന്വേഷണ സംഘം ബുധനാഴ്ച അറസ്റ്റ് ചെയ്തിരുന്നു. സംഭവദിവസം വിദ്യാർഥികളെ ആക്രമിക്കാൻ പള്ളുരുത്തിയിൽനിന്നു ക്യാംപസിലെത്തിയ നാലംഗ സംഘത്തിന്റെ നേതാവാണ് ഇയാൾ. കേസിൽ നേരത്തേ അറസ്റ്റിലായ റിയാസിനെ സ്വന്തം വാഹനത്തിൽ ക്യാംപസിലെത്തിച്ചതും സനീഷാണ്. കൊലപാതകത്തിന്റെ ഗൂഢാലോചനയിൽ അടക്കം ഇയാൾ പങ്കാളിയാണെന്നു പോലീസ് പറഞ്ഞു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.